നിങ്ങൾ വീട്ടിലിരുന്ന് ടാസ്കുകൾ ചെയ്യ്, പൈസ അക്കൗണ്ടിൽ ഇടാം; 'കൺവിൻസിം​ഗ് ഫ്രോഡ്' മുന്നറിയിപ്പുമായി പൊലീസ്

By Web Team  |  First Published Nov 8, 2024, 9:40 PM IST

തുടക്കത്തിൽ ചെറിയ ടാസ്ക് നൽകുകയും പണം നൽകുകയും ചെയ്യുകയും പിന്നീട് കൃത്യസമയത്ത് പണം ലഭിക്കാതെ വരികയും ചെയ്യുമെന്ന് പൊലീസ്. 


തിരുവനന്തപുരം: വ്യാജ ജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്. വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകുകയും പണം നൽകുകയും ചെയ്യുകയും പിന്നീട് കൃത്യസമയത്ത് പണം ലഭിക്കാതെ വരികയും ചെയ്യുമ്പോഴാണ് തട്ടിപ്പ് മനസിലാകുക. ഇത്തരം തട്ടിപ്പുകളുടെ രീതി വിശദമാക്കുന്ന ഒരു കുറിപ്പും സമൂഹ മാധ്യമങ്ങളിൽ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Latest Videos

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജ ജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു. പറഞ്ഞ പണം യഥാസമയം കിട്ടിയതിൽ ആകൃഷ്ടനായ ഇര കൂടുതൽ പണം മുടക്കാൻ തയ്യാറാകുന്നു. 

ഇര വലയിൽ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാർ, ടാസ്‌കിൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

READ MORE: പലചരക്ക് കട മുതൽ തയ്യൽക്കട വരെ; അർദ്ധരാത്രിയിൽ ആനവിലാസം ടൗണിലെ കടകളിൽ മോഷണം

click me!