സജീ ചെറിയാനെതിരെ പരോക്ഷ വിമര്‍ശനം; പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് ജി സുധാകരൻ

പെൻഷൻ കൊടുത്ത് മുടിഞ്ഞു എന്നാരും പറയരുതെന്ന ് ജി സുധാകരന്‍.

G Sudhakaran indirectly critisise Minister Saji Cheriyan's stand on pension

തിരുവനന്തപുരം: സജി ചെറിയാനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ടി വി തോമസ് അനുസ്മരണവുമായി ബന്ധപ്പെട്ട് സിപിഐ സംഘടിപ്പിച്ച കയർവ്യവസായ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജി സുധാകരന്‍. പെൻഷൻ കൊടുത്ത് മുടിഞ്ഞു എന്നാരും പറയരുതെന്നും ഇതാരു പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'രാഷ്ട്രീയത്തിൽ മാറ്റം വരികയാണ്. ബിജെപി പ്രസിഡന്‍റായി ആര്‍എസ്എസ് അംഗം അല്ലാത്ത ഒരാളെ കൊണ്ടുവന്നത് എന്തിനാണ്. രാഷ്ട്രീയത്തിൽ പുതിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്നതിന്‍റെ സൂചനയാണ് ഇത്. ആരും ആരുടെയും കസ്റ്റഡിയിൽ അല്ല. ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞാലെ നിലനിൽക്കാനാകൂ എന്ന് ആര്‍എസ്എസും  ബിജെ പിയും മനസിലാക്കി' എന്നും പ്രസംഗത്തിനിടെ സുധാകരന്‍ പറഞ്ഞു.

Latest Videos

Read More:നാലുവർഷത്തെ പ്രണയം വീട്ടുകാർ എതിർത്തു, മറ്റൊരാളുമായി വിവാഹം നടത്തി; യുവതി ഭർത്താവിനെ കൊന്നത് ക്വട്ടേഷൻ നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!