കേരളത്തോട് കേന്ദ്രത്തിന് വിവേചനമെന്ന ആക്ഷേപം: രാജ്യസഭയിൽ കണക്കുകൾ നിരത്തി നിർമ്മല സീതാരാമൻ

മോദി അധികാരമേറ്റതിന് പിന്നാലെ 2014 മുതൽ 2024 വരെ കേന്ദ്രം 1.57 ലക്ഷം കോടി രൂപ കേരളത്തിന് അനുവദിച്ചെന്ന് ധനമന്ത്രി പറഞ്ഞു. 

Accusations of discrimination against Kerala by the Centre Nirmala Sitharaman presents figures in Rajya Sabha

ദില്ലി: കേരളത്തോട് കേന്ദ്രത്തിന് വിവേചനമെന്ന ആക്ഷേപം തള്ളാൻ രാജ്യസഭയില്‍  കണക്കുകൾ നിരത്തി ധനമന്ത്രി നിർമ്മല സീതാരാമൻ. മോദി അധികാരമേറ്റതിന് പിന്നാലെ 2014 മുതൽ 2024 വരെ കേന്ദ്രം 1.57 ലക്ഷം കോടി രൂപ കേരളത്തിന് അനുവദിച്ചെന്ന് ധനമന്ത്രി പറഞ്ഞു. യുപിഎയുടെ 2004 മുതൽ 2014 വരെയുള്ള കാലയളവിൽ കിട്ടിയത് 46,300 കോടി രൂപയായിരുന്നു. 239% വർധന.2014-24 കാലയളവിൽ ഗ്രാൻഡായി 1.56 ലക്ഷം കോടി നൽകി. യു പി എ കാലത്ത് 2004 മുതൽ 2014 കിട്ടിയത് 25,630 കോടി രൂപ. കൊവിഡ് കാലത്ത് പലിശരഹിത വായ്പയായി 2,715 കോടി കേരളത്തിന് നൽകി. 50 വർഷത്തേക്കാണ് നൽകിയത്. മോദിയുടെ കാലത്തേത് പോലെ കേരളത്തിന് ഇതുവരെയും സഹായം കിട്ടിയിട്ടില്ലെന്നും നിർമ്മല സീതാരാമൻ രാജ്യസഭയിൽ അവകാശപ്പെട്ടു.

Latest Videos

vuukle one pixel image
click me!