'ചട്ടം ഇരുമ്പുലക്കയല്ല, പിണറായി വിജയന് ഇളവ് നൽകി'; സിപിഎമ്മിലെ പ്രായപരിധി നിര്‍ബന്ധനയ്‍ക്കെതിരെ ജി സുധാകരന്‍

By Web Team  |  First Published Oct 5, 2024, 1:50 PM IST

75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടു.


കൊല്ലം: സിപിഎം പാര്‍ട്ടിയിലെ പ്രായപരിധി നിര്‍ബന്ധനയ്‍ക്കെതിരെ വിമർശനവുമായി മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരന്‍. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടു.

75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാചര്യത്തിൽ കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവർക്ക് അത് മാറ്റിക്കൂടേ എന്ന് ജി സുധാകരന്‍ ചോദിച്ചു. ചട്ടം ഇരുമ്പ് ഉലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാൽ എന്തു ചെയ്യും. 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ വയസായത് കൊണ്ട് സ്ഥാനത്തിരിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ എന്നും ജി സുധാകരന്‍ ചോദിച്ചു. ഇഎംഎസിൻ്റെയും എകെജിയുടെയും കാലത്തായിരുന്നെങ്കിൽ എന്താകും അവസ്ഥ. പിണറായി വിജയന് 75 വയസ് കഴിഞ്ഞു. പക്ഷേ മുഖ്യമന്ത്രിയാകാൻ വേറെ ആള്‍ വേണ്ടേ. അദ്ദേഹത്തിന് ഇളവ് നൽകിയെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!