തൃശ്ശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട്: നാളത്തെ 4 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

By Web TeamFirst Published Jul 31, 2024, 10:42 PM IST
Highlights

വ്യാഴാഴ്ചത്തെ ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ - മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക

തൃശ്ശൂര്‍: പൂങ്കുന്നം - ഗുരുവായൂർ റൂട്ടിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ടിനെ തുടർന്ന് നാളത്തെ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. വ്യാഴാഴ്ചത്തെ ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ - മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക. ഗുരുവായൂർ - എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നും സർവീസ് നടത്തും.  എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂർ - എറണാകുളം പാസഞ്ചർ (06447) തൃശൂരിൽ നിന്നുമാത്രമേ യാത്ര തുടങ്ങൂ. തൃശൂർ - കണ്ണൂർ പാസഞ്ചർ ഷൊർണൂരിൽ നിന്നാകും സർവീസ് തുടങ്ങുക. കൂടാതെ, ഷൊർണൂർ - തൃശൂർ (06461), ഗുരുവായൂർ - തൃശൂർ (06445), തൃശൂർ - ഗുരുവായൂർ (06446) പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. ഇന്ന് രാത്രി ഗുരുവായൂർ - ചെന്നൈ എഗ്മൂർ (16128) എക്‌സ്പ്രസ് (31ന് രാത്രിയുള്ളത്) തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!