തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം; ഒന്നര നൂറ്റാണ്ടിനിടെ ആദ്യ വനിതാ ചെയർപേഴ്‌സണായി ഫരിഷ്ത എൻഎസ്‌

By Web TeamFirst Published Oct 18, 2024, 10:44 PM IST
Highlights

കോളേജിൽ കെഎസ് യുവും മത്സരത്തിനുണ്ടായിരുന്നു. അതേസമയം, മാർ ഇവാനിയോസ് കോളജ് കെഎസ്‍യു  നിലനിർത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളേജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ കൊഉജ് 13 വർഷങ്ങൾക്കു ശേഷവും കെഎസ്‍യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളേജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്‍യു വിജയിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം സൃഷ്ടിച്ച് ഒന്നര നൂറ്റാണ്ടിനിടെ ആദ്യ വനിതാ ചെയർപേഴ്‌സണ്‍. എസ്എഫ്ഐ സ്ഥാനാർഥി ഫരിഷ്ത എൻഎസ്‌ ആണ് ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടത്.158 വർഷത്തിനിടെ ആദ്യമായാണ് കോളേജിന് വനിതാ ചെയർ പേഴ്സണെ ലഭിക്കുന്നത്. അതേസമയം, കേരള സർവ്വകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം അവകാശപ്പെട്ട് എസ്എഫ്ഐയും കെഎസ് യുവും രംഗത്തെത്തി. 77 ക്യാമ്പസ്സുകളിൽ 64 ഇടത്തും ജയിച്ചതായി എസ്എഫ്ഐ അറിയിച്ചു. എസ്എഫ്ഐക്ക് വൻ മേധാവിത്വമുളള യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായാണ് വനിത ചെയർപേഴ്സണിനെ തെരെഞ്ഞെടുക്കുന്നത്.

കോളേജിൽ കെഎസ് യുവും മത്സര രംഗത്തുണ്ടായിരുന്നു. അതേസമയം, മാർ ഇവാനിയോസ് കോളേജ് കെഎസ്‍യു നിലനിർത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളേജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ കോളേജ് 13 വർഷങ്ങൾക്കു ശേഷവും കെഎസ്‍യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളേജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്‍യു വിജയിച്ചു. തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ചില കോളേജുകളിൽ സംഘർഷമുണ്ടായി. പാങ്ങോട് മന്നാനിയ കോളേജിൽ വിജയിച്ച കെഎസ്‍യു പ്രവർത്തകർ വിജയാഹ്ലാദം നടത്തുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയത്. ഒരു പൊലീസുകാരൻ ഉൾപ്പെടെ പരിക്കേറ്റു. പുനലൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ലാത്തി വീശി. 

Latest Videos

കനത്ത മഴ, പുറത്തിറങ്ങാനാവാതെ ജനങ്ങള്‍, ഹൗസിം​ഗ് കോംപ്ലക്സിൽ മീൻ, ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

https://www.youtube.com/watch?v=Ko18SgceYX8

click me!