'തലപ്പത്തുള്ളവർ മാത്രമല്ല പാർട്ടി, ന്യായത്തിനെ ഒറ്റപ്പെടുത്തില്ല'; അൻവറിനെ പിന്തുണച്ച് മുൻ സിപിഎം നേതാവ്

By Web TeamFirst Published Sep 29, 2024, 8:30 AM IST
Highlights

പിവി അൻവറിന്‍റെ കൂടെ ഉറച്ചു നിൽക്കുമെന്നും മുൻ ലോക്കൽ സെക്രട്ടറിയായ ഇഎ സുകു ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി

മലപ്പുറം: പിവി അൻവറിന് പരസ്യ പിന്തുണയുമായി സിപിഎം മുൻ ലോക്കൽ സെക്രട്ടറി. സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ഇഎ.സുകുവാണ് അൻവറിനെ പിന്തുണച്ചത് ഫേയ്സ്ബുക്കിൽ തുറന്ന പ്രതികരിച്ചത്. പിവി അൻവര്‍ ഇന്ന് വൈകിട്ട് നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരുന്നത് സംബന്ധിച്ച അറിയിപ്പും ഇഎ സുകു പങ്കുവെച്ചിട്ടുണ്ട്. തലപ്പത്തുള്ളവർ മാത്രമല്ല പാർട്ടിയെന്നും ന്യായത്തിനെ ഒറ്റപ്പെടുത്തില്ലെന്നുമാണ് സുകുവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. പിവി അൻവറിന്‍റെ കൂടെ ഉറച്ചു നിൽക്കുമെന്നും ഇഎ സുകു ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സുകു പാർട്ടി അംഗത്വം കഴിഞ്ഞ സമ്മേളനത്തിനു ശേഷം പുതുക്കിയിരുന്നില്ല.

ഇതിനിടെ, നിലമ്പൂർ എംഎൽഎ പിവി അൻവറിനെ അനുകൂലിച്ച് മലപ്പുറത്ത് കൂടുതൽ ഇടങ്ങളിൽ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. പിവി അൻവറിന്‍റെ എടവണ്ണയിലെ വീടിന് മുന്നിലെ ഫ്ലക്സ് ബോര്‍ഡിന് പുറമെ മലപ്പുറം ചുള്ളിയോടും ബോര്‍ഡുകള്‍ സ്ഥാപിച്ചു.  ആഭ്യന്തര വകുപ്പിനെയും പൊലീസിന്‍റെ ആർഎസ്എസ് വത്കരക്കണത്തെയും ചോദ്യം ചെയ്തു കൊണ്ടാണ് പ്രവാസി സഖാക്കൾ ചുള്ളിയോട് എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചത്.

Latest Videos

 സിപിഎമ്മിന്‍റെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പായ ചങ്ങാതി കൂട്ടം വാട്സാപ്പ് കൂട്ടായ്മ എന്ന പേരിലും ബാനറുകൾ ഉയർന്നിട്ടുണ്ട്. 'അൻവറിന്‍റെ കയ്യും കാലും വെട്ടാൻ വരുന്ന അടിമകളോടോന്ന് പറഞ്ഞേക്കാം, അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്' എന്നാണ് ബോര്‍ഡിലെഴുതിയിട്ടുള്ളത്. അച്ചടക്കത്തിന്‍റെ വാൽത്തല ആദ്യമുയരേണ്ടത് അൻവറിന് എതിരെയല്ല ആഭ്യന്തര വകുപ്പിനെതിരെയാണെന്നും പൊലീസിന്‍റെ ആർഎസ്എസ് വത്കരണം സഖാക്കൾ ഉത്തരം പറയണമെന്നും ഫ്ലക്സിലുണ്ട്. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച ആർക്ക് വേണ്ടി ? പൂരം കലക്കിയത് ആര് ആർക്ക് വേണ്ടി ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വേണ്ടതെന്നും അൻവറിന്‍റെ കയ്യും കാലും എന്നിട്ട് വെട്ടിക്കോളു സഖാക്കളെ എന്നിങ്ങനെ ചോദ്യങ്ങള്‍ ഉയര്‍ത്തിയ  ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാകില്ല' ; പിവി അൻവറിനെ പിന്തുണച്ചും എടവണ്ണയിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോര്‍ഡ്

 

click me!