തിങ്കളാഴ്ച മുതൽ കീഴ്ക്കോടതികൾക്ക് പ്രവർത്തനം പുനരാരംഭിക്കാം. അതേസമയം, റെഡ്സോണിലും ഹോട്ട്സ്പോട്ടിലും പ്രവർത്തിക്കുന്ന കോടതികൾക്ക് നിയന്ത്രണങ്ങളിൽ ഇളവില്ല.
കൊച്ചി: കേരളത്തിലെ കീഴ്ക്കോടതികളുടെ പ്രവർത്തനത്തിന് ഹൈക്കോടതി മാർഗരേഖ പുറത്തിറക്കി. തിങ്കളാഴ്ച മുതൽ കീഴ്ക്കോടതികൾക്ക് പ്രവർത്തനം പുനരാരംഭിക്കാം. അതേസമയം, റെഡ്സോണിലും ഹോട്ട്സ്പോട്ടിലും പ്രവർത്തിക്കുന്ന കോടതികൾക്ക് നിയന്ത്രണങ്ങളിൽ ഇളവില്ല.
ജഡ്ജി അടക്കം പത്തു പേർ മാത്രമേ കോടതിമുറിയിൽ ഉണ്ടാകാവൂ എന്നാണ് മാർഗരേഖയിൽ പറയുന്നത്. കോടതി മുറിയിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കേസുമായി ബന്ധപ്പെട്ടവർക്ക് മാത്രമായിരിക്കും കോടതിമുറിയിലേക്ക് പ്രവേശനം അനുവദിക്കുക.
അത്യാവശ്യഘട്ടങ്ങളിൽ ഒഴികെ വ്യക്തികളോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കരുത്. അഞ്ചുവർഷത്തിലധികം പഴക്കമുള്ള കേസുകൾക്ക് കോടതികൾ മുൻഗണന നൽകണമെന്നും മാർഗരേഖയിലുണ്ട്.