അന്തിമ വാദത്തിന്‍റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ ഇന്ന് കേസ് ഉന്നയിച്ചിരുന്നില്ല
ദില്ലി: എസ് എൻ സി ലാവ്ലിൻ കേസ് നാളെത്തേക്ക് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രിം കോടതി. ജസ്റ്റിസ് സൂര്യകാന്തിന്‍റെ ബെഞ്ചിന് മുമ്പാകെയാണ് ഹർജി നാളെ പരിഗണനയ്ക്ക് എത്തുക. ഇന്ന് സമയക്കുറവ് കൊണ്ട് സുപ്രീം കോടതി ഹർജി പരിഗണിച്ചിരുന്നില്ല. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്ക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവ്ലിന്‍ കേസ് പരിഗണനയ്ക്കാതിരുന്നത്. അന്തിമ വാദത്തിന്‍റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചിരുന്നില്ല. ഇന്ന് അന്തിമ വാദം കേൾക്കുമെന്നാണ് കോടതി കഴിഞ്ഞ വാദത്തിൽ അറിയിച്ചിരുന്നത്. അതുകൊണ്ടാണ് കേസ് നാളത്തേക്ക് സുപ്രീം കോടതി ലിസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം