ആറ്റുകാല്‍ പൊങ്കാല: ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

By Web Team  |  First Published Mar 7, 2020, 7:47 PM IST

പ്രോട്ടോകോൾ പിന്തുടരാത്തവരിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും


തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രിയുടെ കുറിപ്പ്. ഇത്തവണ പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ പൂര്‍ണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീലു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

Latest Videos

ആറ്റുകാൽ പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ. ഒരുപാടാളുകൾ പങ്കെടുക്കുന്ന ആഘോഷമാണ് ആറ്റുകാൽ പൊങ്കാല. അതുകൊണ്ടുതന്നെ ഒരുപാടു മാലിന്യങ്ങളും ആഘോഷത്തെത്തുടർന്നു അവശേഷിക്കുന്നു. പ്ലാസ്റ്റിക് പോലുള്ള അജൈവമാലിന്യങ്ങളാണതിൽ ഏറിയ പങ്കും. അതിനാൽ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവു പരമാവധി കുറയ്ക്കാനായി ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് ഉത്സവം നടത്തുന്നത്. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീലു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണം. പ്ലാസ്റ്റിക് കവറുകൾക്ക് പകരം പേപ്പർ കവറുകൾ ഉപയോഗിക്കണം. അതിൻ്റെ ഭാഗമായി അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്ന സംഘടനകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. പ്രോട്ടോകോൾ പിന്തുടരാത്തവരിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും. കഴിഞ്ഞ തവണത്തേക്കാൾ മാലിന്യങ്ങൾ കുറയ്ക്കാൻ ആണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

 

click me!