മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്താൻ തീരുമാനം; ആറു സ്ഥലങ്ങളിലായി വള്ളംകളി, ആദ്യ മത്സരം നവംബര്‍ 16ന് 

By Web TeamFirst Published Nov 2, 2024, 2:18 PM IST
Highlights

മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്താനുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആദ്യ മത്സരം നവംബര്‍ 16ന് താഴത്തങ്ങാടിയിൽ നടക്കും.

ആലപ്പുഴ: മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ തീരുമാനമായി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്താനുള്ള വിജ്ഞാപനവും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആറു സ്ഥലങ്ങളിലായിട്ടായിരിക്കും വള്ളംകളി നടക്കുക. ആദ്യ മത്സരം നവംബര്‍ 16ന് താഴത്തങ്ങാടിയിൽ നടക്കും. നവംബര്‍ 16ന് ആരംഭിക്കുന്ന സിബിഎൽ ഡിസംബര്‍ 21നായിരിക്കും സമാപിക്കുക.

ഡിസംബര്‍ 21ന് കൊല്ലം പ്രസിഡന്‍റ് ട്രോഫിയോടെയായിരിക്കും സിബിഎൽ സമാപിക്കുക. താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം നടക്കും. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് സിബിഎൽ മാറ്റിവെച്ചത്. സിബിഎൽ നടത്തണമെന്ന് ബോട്ട് ക്ലബ്ബുകള്‍ ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റു ട്രോഫി മത്സരം നടത്തിയിരുന്നെങ്കിലും സിബിഎല്ലിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടര്‍ന്നിരുന്നു. ബോട്ട് ക്ലബ്ബുകളുടെ അസോസിയേഷനുകളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണിപ്പോള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. 

Latest Videos

ശബരിമല തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്, പ്രീമിയം തുക മുഴുവനായും ദേവസ്വം ബോർഡ് അടയ്ക്കും

 

click me!