'സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണ്, തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ട്'; പി സതീദേവി

By Web Team  |  First Published Nov 18, 2024, 9:31 AM IST

സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരി​ഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു. 


തിരുവനന്തപുരം: സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സതീദേവി അഭിപ്രായപ്പെട്ടു. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരി​ഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു. 

പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷൻ അധ്യക്ഷ അറിയിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം.  മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സതീദേവി പറഞ്ഞു. 

Latest Videos

click me!