'തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈകെട്ടി നോക്കിനിൽക്കില്ല'; കടുത്ത ഭാഷയിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെഎം ഷാജി

By Web Team  |  First Published Nov 18, 2024, 10:44 AM IST

പിണറായി വിജയൻ സംഘി ആണെന്നും കെഎം ഷാജി വിമർശിച്ചു. 


പാലക്കാട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള  മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നായിരുന്നു ഷാജിയുടെ രൂക്ഷപ്രതികരണം. പിണറായി വിജയൻ സംഘി ആണെന്നും കെഎം ഷാജി വിമർശിച്ചു. പാണക്കാട് തങ്ങളെ അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസം​ഗത്തിൽ പറയുന്നു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ് എന്നായിരുന്നു പിണറായി പാലക്കാട് പറഞ്ഞത്. 

പിണറായി വിജയൻ പ്രസം​ഗിച്ചതിങ്ങനെ
''ബാബറി മസ്ജിദ് തകർക്കുന്നതിനെ എല്ലാത്തരത്തിലും ഒത്താശ ചെയ്ത കോൺ​ഗ്രസിന്‍റെ കൂടെ അന്ന് കേരളത്തിൽ മന്ത്രിമാരായി ലീ​ഗ് തുടർന്നു. ഇതിൽ വ്യാപകമായ അമർഷം ​ലീ​ഗ് അണികളിൽ തന്നെ. അപ്പോഴാണ് ഒറ്റപ്പാലം തെരഞ്ഞടുപ്പ് വരുന്നത്. ഒറ്റപ്പാലം തെരഞ്ഞെടുപ്പിൽ കണ്ട ഒരു കാഴ്ച, അന്നത്തെ പാണക്കാട് തങ്ങൾ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തങ്ങളാണ്. ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ല. സാദിഖലി തങ്ങൾ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ സാധാരണ ​ഗതിയിലുളള ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണ്. പക്ഷേ അന്നത്തെ തങ്ങൾ സർവരാലും ആദരിക്കപ്പെട്ട തങ്ങളായിരുന്നു. അദ്ദേഹം ലീ​ഗ് അണികളെ തണുപ്പിക്കാൻ വേണ്ടി വന്നു. ഒരു വീട്ടിൽ വരുമെന്ന് നേരത്തെ അറിയിച്ചു. സാധാരണ തങ്ങൾ വന്നാൽ ഓടിക്കൂടുന്ന ലീ​ഗുകാരെ കാണാനില്ല. അപ്പോൾ തങ്ങളെ ആ വീട്ടിൽ ഇരുത്തിക്കൊണ്ട് ചുറ്റുപാടുമുള്ള ലീ​ഗ് പ്രവർത്തകരെയും ​ലീ​ഗ് അണികളെയും ആ വീട്ടിലേക്ക് എത്തിക്കാൻ പോയി ചെന്ന് പറയുകയാണ്, തങ്ങൾ വന്നിരിക്കുന്നുണ്ട്. നിങ്ങൾ വേ​ഗം അങ്ങോട്ട് വരണം. ഈ പറഞ്ഞ ആളുകളിൽ പ്രതിഷേധം ഉയർന്നുവരാനിടയായത് എന്തിന്റെ ഭാ​ഗമായിട്ടായിരുന്നു? ഈ പറയുന്ന ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് കൊണ്ട്.''

Latest Videos

undefined

click me!