സി. കേശവൻ പുരസ്ക്കാരം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്‌ക്ക് സമർപ്പിച്ചു

By Web TeamFirst Published Feb 26, 2024, 7:51 PM IST
Highlights

മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.

തിരുവനന്തപുരം : ഈ വർഷത്തെ സി. കേശവൻ പുരസ്ക്കാരം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്‌ക്ക് സമർപ്പിച്ചു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്ക്കാരം നൽകിയത്. മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്. സി കേശവൻ സ്മാരക സമിതിയാണ് പുരസ്ക്കാരം ഏർപ്പെടുത്തയിത്. ആദ്ധ്യാത്മിക രംഗത്ത് പ്രവർത്തിക്കുമ്പോഴും മനുഷ്യന്റെ ബൗധിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാന്യം നൽകുന്നയാളാണ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മഹാരാഷ്ട്രയിൽ വീണ്ടും സംവരണ പ്രക്ഷോഭം, ട്രാൻസ്പോർട്ട് ബസ് കത്തിച്ച് പ്രതിഷേധക്കാർ

Latest Videos

 

 

 


 

 

 

click me!