കാഫിര്‍ സ്ക്രീൻഷോട്ട്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണത്തിന് നിര്‍ദേശം

By Web TeamFirst Published Oct 27, 2024, 4:45 PM IST
Highlights

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം.

കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ്  റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ്. ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വീണ്ടും അന്വേഷണത്തിന് നിദേശിച്ചത്. അന്വേഷണത്തിന് തോടന്നൂർ എഇയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയിരുന്നത്. ഇദ്ദേഹത്തെ തന്നെയാണ് വീണ്ടും അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

ഉടൻ അന്വേഷണ റിപ്പോര്‍ട്ട് നൽകുമെന്നറിയിച്ച ഇദ്ദേഹം എന്തിനാണ് റിപ്പോർട്ട് മടക്കിയതെന്ന് വ്യക്തമാക്കിയില്ല. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായി ദുൽഖിഫിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. ഷാഫി പറമ്പിലിനെതിരായ വ്യാജ സ്ക്രീൻഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണൻ.

Latest Videos

ജനസമുദ്രത്തിനിടയിലേക്ക് വിജയിയുടെ 'മാസ് എന്‍ട്രി'; വിക്രവാണ്ടിയിൽ ടിവികെയുടെ പ്രഥമ സംസ്ഥാന സമ്മേളനം തുടങ്ങി

കാഫിർ സ്ക്രീൻ ഷോട്ട് ; 'പൊലീസിന്‍റെ തുടർ നീക്കങ്ങൾ ശരിയായ ദിശയിലാകണം', ഹർജി തീര്‍പ്പാക്കി ഹൈക്കോടതി

 

click me!