തീരുമാനമെടുത്ത് ബിജെപി, കേരളത്തിലെ ക്ഷേത്ര പരിസരം വൃത്തിയാക്കും, വീടുകളിൽ വിളക്ക് തെളിക്കും; 22ന് അയോധ്യ ആഘോഷം

By Web Team  |  First Published Jan 7, 2024, 5:05 PM IST

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാൻ കേരളത്തിലെ കോൺഗ്രസ് എന്തിനാണ് മടിച്ചുനിൽക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു


തിരുവനന്തപുരം: അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം കേരളത്തിൽ വിപുലമായി ആഘോഷിക്കാൻ കേരള ബി ജെ പി ഘടകത്തിന്‍റെ തീരുമാനം. അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം കേരളത്തിലെ ക്ഷേത്ര പരിസരത്ത് ബി ജെ പി പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തുമെന്നും വീടുകളിൽ വിളക്ക് തെളിയിക്കുമെന്നും സുരേന്ദ്രൻ വിവരിച്ചു.

ലുലുവിൽ 50% ബിഗ് ഓഫ‍ർ തുടരുന്നു, പാതിരാത്രി തുറന്നിരിക്കും! പകുതി വിലക്ക് എന്തൊക്കെ മേടിക്കാം? പട്ടിക ഇതാ

Latest Videos

undefined

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാൻ കേരളത്തിലെ കോൺഗ്രസ് എന്തിനാണ് മടിച്ചുനിൽക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു. കർണാടക സർക്കാരും കർണാടകയിലെ കോൺഗ്രസും അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചത് ചൂണ്ടികാട്ടിയായിരുന്നു സുരേന്ദ്രന്‍റെ ചോദ്യം. കർണാടക കോൺഗ്രസ് ആഘോഷിക്കാൻ തീരുമാനിച്ചു, യു പിയിലും മധ്യപ്രദേശിലും കോൺഗ്രസ് ഇത് തന്നെ ചെയ്യുന്നു. കേരളത്തിലെ കോൺഗ‌സ് എന്ത് പരിപാടിയാണ് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ആസൂത്രണം ചെയ്യുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ഉന്നത കോൺഗ്രസ് നേതാവ് കേരളത്തിലെ എം പിയാണെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി. ഹിന്ദു വികാരത്തിന് എതിരാണോ കോൺഗ്രസെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രൻ, ആരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേരളത്തിലെ കോൺഗ്രസ് അയോധ്യ ദിനം ആഘോഷിക്കാത്തതെന്നും ചോദിച്ചു.

അതേസമയം ഇന്ന് രാവിലെയാണ് അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം വിപുലമായി ആഘോഷിക്കാൻ കർണാടക സർക്കാർ ഉത്തരവിറക്കിയത്. മുസ്‍രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തണമെന്നാണ് കർണാടക സർക്കാരിന്‍റെ ഉത്തരവ്. പ്രത്യേക പ്രാർഥനകളും പ്രതിഷ്ഠയുടെ മുഹൂർത്തത്തിൽ മംഗളാരതിയും നടത്തണമെന്നും ഉത്തരവിൽ പറയുന്നു. മുസ്‍രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് പൂജകൾ നടത്തേണ്ടത്. കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായാണ് പൂജകൾ നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു. രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതൃത്വം പങ്കെടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുമ്പോഴാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ ഈ ഉത്തരവെന്നത് ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!