വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 33 പേർ ചികിത്സ തേടി

By Web Team  |  First Published Nov 17, 2024, 5:45 PM IST

സ്കൂളിൽ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. പറവൂര്‍ സ്കൂള്‍, നന്ത്യാട്ടുകുന്നം സ്കൂള്‍ എന്നിവിടങ്ങളിൽ നിന്നുള്ള 33 പേരാണ് ചികിത്സ തേടിയത്


കൊച്ചി: എറണാകുളം: എറണാകുളം പറവൂരിലേ രണ്ട് വിദ്യാലയങ്ങളിൽ നിന്ന് വിനോദയാത്ര പോയ 33 കുട്ടികൾക്ക്  ഭക്ഷ്യ വിഷബാധയേറ്റു. ഗവ.ഹയർസെക്കൻഡറി സ്കൂൾ പറവൂരിലെയും നന്ത്യാട്ടുകുന്നം എസ്എൻവി സംസ്‌കൃത ഹയർസെക്കൻഡറി സ്കൂളുകളിലെയും വിദ്യാർത്ഥികളാണ് പറവൂർ താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടിയത്. ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ കൊടൈയ്ക്കനാലിലേക്കും എസ്എൻവി സ്കൂ‌ൾ വിദ്യാർഥികൾ ഊട്ടിയിലേക്കുമാണ് പോയത്.

വ്യാഴാഴ്ച്ച തിരിച്ചെത്തിയ  രണ്ട് സ്കൂളിലെയും  വിനോദ യാത്ര സംഘങ്ങൾ തൃശൂർ വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായി അധ്യാപകർ പറഞ്ഞു. ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നു 144 പേർ യാത്ര പോയതിൽ 15 പേരും എസ്എൻവി സ്‌കൂളിൽ നിന്ന് 252 പേർ പോയതിൽ 18 പേരുമാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഒരു കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്, ആരുടെയും നില ഗുരുതരമല്ല.

Latest Videos

undefined

പനിയും ഛർദിയും വയറിളക്കവും; മുട്ടിൽ സ്കൂളിലെ 17 വിദ്യാർഥികൾ ആശുപത്രിയിൽ, പരിശോധന നടത്തി ഭക്ഷ്യസുരക്ഷ വിഭാഗം

കൈയില്‍ ഇരുമ്പുകമ്പി, തിരുട്ട് ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികള്‍, കരുതിയിരിക്കണം ഈ കുറുവ സംഘത്തെ

 

click me!