കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാന്‍ മിന്നല്‍ പരിശോധന

By Web Team  |  First Published Aug 27, 2020, 10:16 AM IST

വിവിധ സ്വക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പത്തിലേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.
 


പാലക്കാട്: പാലക്കാട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ മിന്നല്‍ പരിശോധന. ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി.

ഓണം അടുത്തതോടെ പാലക്കാട് നഗരത്തിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. ഈ സാഹിചര്യത്തിലാണ് സോഷ്യല്‍ ഡിഡന്‍സിങ്ങ് കോ ഓര്‍ഡിനേറ്ററായ ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം വ്യാപര സ്ഥാപനങ്ങളിലെത്തിയത്. 

Latest Videos

undefined

വിവിധ സ്വക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പത്തിലേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് കാണിച്ച് നോട്ടീസ് നല്‍കി.

വ്യാപാരസ്ഥാപനങ്ങള്‍ക്ക് പുറമേ തൊട്ടടുത്ത ദിവസങ്ങളില്‍ പച്ചക്കറി മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും. ഓണത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിലും വലിയങ്ങാടി മാര്‍ക്കറ്റിലും പോലീസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

click me!