Latest Videos

കെ കെ രമയുടെ മൊഴിയെടുത്ത എഎസ്ഐക്കും സ്ഥലംമാറ്റം, നടപടി ടി പി കേസ് പ്രതിയുടെ ശിക്ഷാ ഇളവ് നീക്കം വിവാദമായതോടെ

By Web TeamFirst Published Jun 30, 2024, 6:00 AM IST
Highlights

ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു കെകെ രമയുടെ മൊഴിയെടുത്തത്. 

കണ്ണൂർ : ടിപി ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെ കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്കും സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു കെകെ രമയുടെ മൊഴിയെടുത്തത്. 

റോഡിലെ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ടാങ്കര്‍ലോറി; കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് രക്ഷപ്പെട്ടത് തലനാരിഴക്ക്

ടിപി ചന്ദ്രശേഖരൻ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് നൽകി ജയിലിൽ നിന്ന് പുറത്തിറക്കാനായിരുന്നു സർക്കാർ നീക്കം. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് സ്പെഷ്യൽ ഇളവ് നൽകാനാണ് വഴി വിട്ട നീക്കം നടത്തിയത്. 20 വർഷം വരെ ഈ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി  നിലനിൽക്കെയായിരുന്നു സർക്കാരിന്റെ വഴി വിട്ട നീക്കം. 

ഏഷ്യാനെറ്റ് ന്യൂസാണ് ടി പി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിനുള്ള നീക്കം പുറത്ത് കൊണ്ടുവന്നത്. എന്നാൽ അത്തരത്തിൽ ഒരു നീക്കവുമില്ലെന്ന് ആദ്യം സർക്കാറും സഭയിൽ സ്പീക്കറും ആവർത്തിച്ചു. കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായിട്ടും നീക്കം അഭ്യൂഹമെന്ന നിലപാടാണ് സ്പീക്കർ അടക്കം സ്വീകരിച്ചത്. ഒടുവിൽ സഭയിൽ സബ് മിഷൻ ഉന്നയിക്കാനിരിക്കെ അപ്രതീക്ഷിതമായി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മാനദണ്ഡം ലംഘിച്ച് തെറ്റായ പട്ടിക തയ്യാറാക്കിയതിനാണ് നടപടിയെന്നാണ് വിശദീകരണം. പിന്നാലെയാണ് കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്കും സ്ഥലം മാറ്റം.

READ MORE ടിപി കേസിലെ പ്രതിയായ ട്രൗസർ മനോജിനും ശിക്ഷാ ഇളവിന് നീക്കം; കൊളവല്ലൂർ പൊലീസ് വിളിച്ചിരുന്നുവെന്ന് കെകെ രമ

 

 

click me!