Latest Videos

'പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയതെന്തിന്'? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട്: എംവി ഗോവിന്ദൻ 

By Web TeamFirst Published Jul 1, 2024, 9:00 PM IST
Highlights

പാൻ കാർഡിലെ ഒറ്റ അക്കം വെച്ചാണ് ഇഡിയും ഐടിയും കളിച്ചത്. സിപിഐഎമ്മിന്റെ ആയിരക്കണക്കിന് ബ്രാഞ്ചുകൾക്കും ഏരിയ കമ്മറ്റികൾക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉണ്ട്.

കോഴിക്കോട് : കരുവന്നൂർ കളളപ്പണക്കേസിൽ ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. തെറ്റായ ഒരു നടപടിയും വെച്ച് പൊറുപ്പിക്കില്ല. വലിയ നിയമ യുദ്ധവുമായി മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.  

പാൻ കാർഡിലെ ഒറ്റ അക്കം വെച്ചാണ് ഇഡിയും ഐടിയും കളിച്ചത്. സിപിഐഎമ്മിന്റെ ആയിരക്കണക്കിന് ബ്രാഞ്ചുകൾക്കും ഏരിയ കമ്മറ്റികൾക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉണ്ട്. ഏത് ബ്രാഞ്ച് ഭൂമി വാങ്ങിയാലും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പേരിലാണ് രജിസ്ട്രർ ചെയ്യുക. ആറു പ്രധാന അക്കൗണ്ടുകൾ പാർട്ടിക്ക് ഇല്ല. അങ്ങനെയാണ് ഇഡി പറയുന്നത്. തെറ്റായ നിലപാടിനെ ഞങ്ങൾ അംഗീകരിക്കില്ല. കരുവന്നൂർ പാർട്ടി പുറത്താക്കിയവരെ മാപ്പ് സാക്ഷിയാക്കി സിപിഐഎം നെ വേട്ടയാടാൻ ശ്രമം നടക്കുന്നുണ്ടെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. 

തിരുത്തേണ്ടത് എല്ലാം തിരുത്തി മുന്നോട്ട് പോകും. പെൻഷൻ മുഴുവൻ കൊടുക്കും. പാവപ്പെട്ടവർക്ക് നൽകേണ്ട പണം നൽകുകയെന്നതിനാകും ആദ്യ പരിഗണന. ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലും. മുഴുവൻ ബാധ്യതയും തീർക്കുമെന്നും തെറ്റായ ഒരു പ്രവണതയെയും വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

 

 

 

click me!