Latest Videos

ഏകീകൃത കുർബാന നടപ്പാക്കാത്തതിൽ മാർപാപ്പ വേദനിക്കുന്നു, ജൂലൈ 3 മുതൽ നടപ്പാക്കണം: മേജര്‍ ആര്‍ച്ച് ബിഷപ്പ്

By Web TeamFirst Published Jul 1, 2024, 11:35 PM IST
Highlights

ജൂലൈ 3 മുതൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നും അത് ചെയ്യാത്തവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും റാഫേൽ തട്ടിൽ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന വിവാദത്തിൽ വീണ്ടും മുന്നറിയിപ്പുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. ഏകീകൃത കുർബാന നടപ്പാക്കാത്തതിൽ മാർപാപ്പ വേദനിക്കുന്നുവെന്നും ആൾത്താരയിൽ ഐക്യമില്ലാതെ സഭയിൽ ഐക്യമുണ്ടാവില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജൂലൈ 3 മുതൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതെങ്കിലും കാരണത്താൽ ഇത് നടപ്പാകുന്നില്ലെങ്കിൽ ഞായറാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത് ചെയ്യാത്തവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും. ഏകീകൃത കുർബാന നടപ്പാക്കാതെ മാർപാപ്പയ്ക്കു കീഴിൽ സ്വതന്ത്ര സഭയായി പ്രവർത്തിക്കാമെന്നത് വ്യാജപ്രചരണമാണെന്നും ഒരാൾ പോലും സഭ കൂട്ടായ്മയിൽ നിന്ന് പുറത്തു പോകരുത്  എന്നാണ് ആഗ്രഹമെന്നും പറഞ്ഞ അദ്ദേഹം ആരും അനുസരണക്കേട് കാട്ടരുതെന്നും ആവശ്യപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!