ആശയറ്റ് ആശമാർ: ചർച്ച പരാജയം; ആവശ്യങ്ങൾ സർക്കാർ കേട്ടില്ലെന്ന് സമരക്കാർ; നാളെ മുതൽ നിരാഹാരം

സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരും എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ച പരാജയപ്പെട്ടു

ASHA workers Kerala Govt discussion failed

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു.  എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരക്കാർ വ്യക്തമാക്കി. നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.

സമരത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നാണ് ഇന്ന് എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമര സമിതി നേതാവ് എസ് മിനി പ്രതികരിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാം എന്നാണ് പറഞ്ഞത്. ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചത്. സമരം ശക്തമായി മുന്നോട്ട് പോകും. പ്രതീക്ഷയോടെയാണ് തങ്ങൾ ചർച്ചയ്ക്ക് വന്നതെന്നും എന്നാൽ നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി പറഞ്ഞു.

Latest Videos

tags
vuukle one pixel image
click me!