ആലപ്പുഴ വാഹനാപകടം: ആയുഷിന്റെയും ദേവനന്ദന്റെയും സംസ്കാരം ഇന്ന്; 2 പേരുടെ നില ​ഗുരുതരമായി തുടരുന്നു

By Web Team  |  First Published Dec 4, 2024, 7:24 AM IST

ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച ആയുഷ് ഷാജിയുടേയും ബി. ദേവനന്ദന്‍റെയും സംസ്കാരം ഇന്ന്. 


ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച ആയുഷ് ഷാജിയുടേയും ബി. ദേവനന്ദന്‍റെയും സംസ്കാരം ഇന്ന്. ആയുഷിന്‍റെ സംസ്കാരം രാവിലെ 10 മണിക്ക് ആലപ്പുഴ കാവാലത്താണ്. ഇൻഡോറിൽ ആയിരുന്ന അച്ഛനും അമ്മയും ഇന്നലെ വൈകിട്ടോടെ എത്തി. ദേവാനന്ദിന്‍റെ സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് പാലാ മറ്റക്കരയിലെ തറവാട് വീട്ടിൽ നടക്കും. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ്‌ അബ്ദുൽ ജബ്ബാർ എന്നിവരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

click me!