തിരുവനന്തപുരം: സംസ്ഥാനം തുടർച്ചയായി വന്ന പ്രകൃതി ദുരന്തങ്ങൾ മൂലവും കൊവിഡിനെ തുടർന്നും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തുകയാണ്. ഭാവി വളർച്ച മുൻനിർത്തിയുള്ള വമ്പൻ പ്രഖ്യാപനങ്ങളാണ് കെഎൻ ബാലഗോപാലിന്റെ ബജറ്റിൽ ഉണ്ടായത്.
കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ
- ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി
- വിലക്കയറ്റം നേരിടാൻ - 2000 കോടി
- ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
- സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് - 200 കോടി
- സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
- തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് - 150 കോടി
- 140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ - 350 കോടി
- മൈക്രോ ബയോ കേന്ദ്രങ്ങൾ - 5 കോടി
- ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
- ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
- ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
- കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് - 1000 കോടി
- വർക്ക് നിയർ ഹോം പദ്ധതി - 50 കോടി
- നാല് സയൻസ് പാർക്കുകൾ - 1000 കോടി
- ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
- മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
- അഗ്രി ടെക് ഫെസിലിറ്റി സെന്റർ - 175 കോടി
- പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
- റബ്ബർ സബ്സിഡി - 500 കോടി
- 2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
- ഫെറി ബോട്ടുകൾ സോളാറാക്കും
- വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
- ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ - 10 കോടി
- ശുചിത്വ സാഗരം പദ്ധതി - 10 കോടി
- പരിസ്ഥിതി ബജറ്റ് 2023 മുതൽ
- നെൽകൃഷി വികസനം - 76 കോടി
- നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
- തിര സംരക്ഷണം - 100 കോടി
- മനുഷ്യവന്യ ജീവി സംഘർഷം തടയാൻ - 25 കോടി
- കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ - 140 കോടി
- ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ - 33 കോടി
- ശബരിമല മാസ്റ്റർ പ്ലാൻ - 30 കോടി
- ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
- ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
- സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
- ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
- സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ
- ഡിജിറ്റൽ സർവ്വകലാശാലക്ക് - 23 കോടി
- കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
- തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് - 1000 കോടി
- പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് - 92 കോടി അനുവദിച്ചു
- പുതിയ 6 ബൈപ്പാസുകൾക്ക് - 200 കോടി
- കെഎസ്ആർടിസിക്ക് 1000 കോടി രൂപ
- കെഎസ്ആർടിസിക്ക് 50 പെട്രോൾ പമ്പ്
- സിൽവർ ലൈൻ പദ്ധതി - ഭൂമി ഏറ്റെടുക്കാൻ 2000 കോടി
- ശബരിമല എയർപോർട്ട് - 2 കോടി
- ടൂറിസം മാർക്കറ്റിംഗിന് - 81 കോടി
- കാരവൻ പാർക്കുകൾക്ക് - 5 കോടി
- ചാമ്പ്യൻസ് ബോട്ട് റേസ് 12 സ്ഥലങ്ങളിൽ
- സമുദ്ര വിനോദ സഞ്ചാരത്തിന് - 5 കോടി
- സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങും
- പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം - 70 കോടി
- ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് - 15 കോടി
- ഓപ്പൺ സർവ്വകലാശാല കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
- ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് - 2 കോടി
- ആരോഗ്യമേഖലയ്ക്ക് 2629.33 കോടി
- പൊതുജനാരോഗ്യത്തിന് - 288 കോടി
- ആർസിസിയെ സംസ്ഥാന ക്യാൻസർ സെൻററായി വികസിപ്പിക്കും
- കൊച്ചി ക്യാൻസർ സെന്ററിനെ അപെക്സ് സെന്ററാക്കും
- മെഡിക്കൽ കോളേജുകൾക്ക് - 250 കോടി
- തദ്ദേശ സ്ഥാപനങ്ങൾക്ക് - 12913 കോടി
- ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ - 100 കോടി
- ലൈഫ് വഴി 106000 വീടുകൾ
- എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ - 10 കോടി
- യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനസഹായം - 10 കോടി
- പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
- ട്രാൻസ്ജെന്റർമാരുടെ മഴവില്ല് പദ്ധതിക്ക് - അഞ്ച് കോടി
- വയോമിത്രം പദ്ധതിക്ക് - 27 കോടി
Kerala Budget 2022-23 ന്റെ പൂർണ്ണമായ കവറേജും ഹൈലൈറ്റുകളും മലയാളത്തിൽ അറിയാനായി ഏഷ്യാനെറ്റ് ന്യൂസ്