Kerala Budget 2022 : സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി; 16 കോടി വകയിരുത്തി

By Web Team  |  First Published Mar 11, 2022, 11:00 AM IST

Kerala Budget 2022 : കെ ഫോണ്‍ നെറ്റുവര്‍ക്കിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക, വൈഫൈ കവറേജ് വര്‍ധിപ്പിക്കു, തീരദേശമത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുക എന്നതാണ്  ലക്ഷ്യം. 


തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാനത്ത് ഉടനീളം രണ്ടായിരം  വൈഫൈ ഹോട്ട്സോപട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ (KN Balagopal). കെ ഫോണ്‍ നെറ്റുവര്‍ക്കിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക, വൈഫൈ കവറേജ് വര്‍ധിപ്പിക്കുക, തീരദേശമത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ സംസ്ഥാനത്ത് ഉടനീളം 2023 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി നാല്‍പ്പത്തിനാലായിരം ഗുണഭോക്താക്കള്‍ക്ക് പ്രതിദിനം എട്ട് ടെറാബൈറ്റ് ഡാറ്റാ ഉപയോഗിക്കാനാകും. പദ്ധതിക്കായി നടപ്പുവര്‍ഷം 16 കോടി രൂപ മാറ്റിവെക്കും.

  • അതിവേഗം ബാലഗോപാൽ; കേരള ബജറ്റ് പ്രഖ്യാപനങ്ങൾ ഇവ

Latest Videos

undefined

തിരുവനന്തപുരം: സംസ്ഥാനം തുടർച്ചയായി വന്ന പ്രകൃതി ദുരന്തങ്ങൾ മൂലവും കൊവിഡിനെ തുടർന്നും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തുകയാണ്. ഭാവി വളർച്ച മുൻനിർത്തിയുള്ള വമ്പൻ പ്രഖ്യാപനങ്ങളാണ് കെഎൻ ബാലഗോപാലിന്റെ ബജറ്റിൽ ഉണ്ടായത്.

  • കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ
  • ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി
  • വിലക്കയറ്റം നേരിടാൻ - 2000 കോടി
  • ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
  • സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് - 200 കോടി
  • സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
  • തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് - 150 കോടി
  • 140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ - 350 കോടി
  • മൈക്രോ ബയോ കേന്ദ്രങ്ങൾ - 5 കോടി
  • ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
  • ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
  • ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
  • കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് - 1000 കോടി
  • വർക്ക് നിയർ ഹോം പദ്ധതി - 50 കോടി
  • നാല് സയൻസ് പാർക്കുകൾ - 1000 കോടി
  • ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
  • മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
  • അഗ്രി ടെക് ഫെസിലിറ്റി സെന്റർ - 175 കോടി
  • പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
  • റബ്ബർ സബ്സിഡി - 500 കോടി
  • 2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
  • ഫെറി ബോട്ടുകൾ സോളാറാക്കും
  • വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
  • ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ - 10 കോടി
  • ശുചിത്വ സാഗരം പദ്ധതി - 10 കോടി
  • പരിസ്ഥിതി ബജറ്റ് 2023 മുതൽ
  • നെൽകൃഷി വികസനം - 76 കോടി
  • നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
  • തിര സംരക്ഷണം - 100 കോടി
  • മനുഷ്യവന്യ ജീവി സംഘർഷം തടയാൻ - 25 കോടി
  • കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ - 140 കോടി
  • ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ - 33 കോടി
  • ശബരിമല മാസ്റ്റർ പ്ലാൻ - 30 കോടി
  • ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
  • ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
  • സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
  • ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
  • സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ 
  • ഡിജിറ്റൽ സർവ്വകലാശാലക്ക് - 23 കോടി
  • കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
  • തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് - 1000 കോടി
  • പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് - 92 കോടി അനുവദിച്ചു
  • പുതിയ 6 ബൈപ്പാസുകൾക്ക് - 200 കോടി

Kerala Budget 2022-23 ന്റെ പൂർണ്ണമായ കവറേജും ഹൈലൈറ്റുകളും മലയാളത്തിൽ അറിയാനായി ഏഷ്യാനെറ്റ് ന്യൂസ്

click me!