എടികെയുടെ വിജയവീരന്‍; മന്‍വീര്‍ സിംഗ് കളിയിലെ താരം

By Web Team  |  First Published Mar 9, 2021, 10:00 PM IST

ഈ സീസണില്‍ റോയ് കൃഷ്ണക്കൊപ്പം എടികെയുടെ അവിഭാജ്യ ഘടകമായി മാറിയ മന്‍വീര്‍ സിംഗ് സീസണിലെ തന്‍റെ ആറാം ഗോളാണ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ നേടിയത്. എടികെയുടെ മാത്രമല്ല ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ ഭാവി പ്രതീക്ഷയാണ് മന്‍വീര്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് എഫ് സി ഗോവയില്‍ നിന്ന് മന്‍വീര്‍ എടികെ മോഹന്‍ ബഗാനിലെത്തിയത്

ISL 2020-2021 ATK Mohun Bagan'd Manvir Singh Hero Of the Match against NorthEast United

മഡ്ഗാവ്: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് എടികെ മോഹന്‍ ബഗാന്‍ ഒരിക്കല്‍ കൂടി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ കളിയിലെ താരമായത് മന്‍വീര്‍ സിംഗ്. എടികെയുടെ രണ്ടാം ഗോള്‍ നേടിയതിനൊപ്പം ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകള്‍ പായിച്ച് 8.5 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ്  മന്‍വീര്‍ സിംഗ് ഹീറോ ഓഫ് ദ മാച്ചായത്. 90 മിനിറ്റും എടികെക്കായി പറന്നു കളിച്ച മന്‍വീര്‍ ഒരവസരം സൃഷ്ടിക്കുകയും രണ്ട് ക്രോസുകള്‍ നല്‍കുകയും ചെയ്തു.

𝐌𝐞𝐭𝐢𝐜𝐮𝐥𝐨𝐮𝐬 𝐌𝐚𝐧𝐯𝐢𝐫 ✨ pic.twitter.com/K9EPLBHF9w

— Indian Super League (@IndSuperLeague)

ഈ സീസണില്‍ റോയ് കൃഷ്ണക്കൊപ്പം എടികെയുടെ അവിഭാജ്യ ഘടകമായി മാറിയ മന്‍വീര്‍ സിംഗ് സീസണിലെ തന്‍റെ ആറാം ഗോളാണ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ നേടിയത്. എടികെയുടെ മാത്രമല്ല ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ ഭാവി പ്രതീക്ഷയാണ് മന്‍വീര്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് എഫ് സി ഗോവയില്‍ നിന്ന് മന്‍വീര്‍ എടികെ മോഹന്‍ ബഗാനിലെത്തിയത്.

Latest Videos

2017-2018ല്‍ ഐഎസ്എല്ലില്‍ അരങ്ങേറിയ മന്‍വീര്‍ മൂന്ന് സീസണുകളില്‍ ഗോവക്കായി 47 മത്സരങ്ങള്‍ കളിച്ചെങ്കിലും അതില്‍ 40ലും പകരക്കാരനായിരുന്നു. മൂന്ന് തവണ മാത്രമേ ഗോവക്കായി സ്കോര്‍ ചെയ്യാന്‍ മന്‍വീറിനായുളളു. എന്നാല്‍ എടികെയില്‍ റോയ് കൃഷ്ണക്കൊപ്പം ചേര്‍ന്നതോടെയാണ് മന്‍വീര്‍ അപകടകാരിയായ സ്ട്രൈക്കറായി മാറിയത്.

ഇന്ത്യൻ അണ്ടർ 23 ടീമിനു വേണ്ടി ദോഹയിൽ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ മൻവീർ പിന്നീട് സീനിയര്‍ ടീമിലും അരങ്ങേറി.2018ലെ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ മാലദ്വീപിനെതിരെ രാജ്യത്തിനായി ആദ്യ ഗോളും നേടി. സാഫ് ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിയില്‍ പാക്കിസ്ഥാനെതിരെ രണ്ട് ഗോള്‍ നേടിയാണ് മന്‍വീര്‍ വരവറിയിച്ചത്.

 ബംഗാളിനെ 2017ലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കുന്നതിൽ മന്‍വീര്‍ സുപ്രധാന പങ്കുവഹിച്ചു. എക്സ്ട്രാ ടൈമില്‍ മന്‍വീര്‍ നേടിയ ഗോളിലാണ് ആ വര്‍ഷം ബംഗാള്‍ സന്തോഷ് ട്രോഫി നേടിയത്. കൊല്‍ക്കത്ത ലീഗില്‍ മിനേർവ പഞ്ചാബിൽ കളിച്ചു വളർന്ന മന്‍വീര്‍ പിന്നീട് മുഹമ്മദൻസ് സ്പോർടിംഗിനുവേണ്ടിയും പന്തു തട്ടി.

Powered By

vuukle one pixel image
click me!
vuukle one pixel image vuukle one pixel image