102ാം വയസില്‍ അമ്മ മരിച്ചു; വീട് വില്‍ക്കാനെത്തിയ മകളെ ഞെട്ടിച്ച് ആ കത്ത്

By Web Team  |  First Published Oct 5, 2019, 9:31 AM IST

കഴിഞ്ഞ ഡിസംബറിലാണ് നൂറ്റിരണ്ട് വയസ്സുകാരിയായ ഇസബെല്‍ മരിച്ചത്. പത്ത് മാസത്തിന് ശേഷം വീട് വില്‍ക്കാന്‍ എത്തിയ മകളെ കാത്തിരുന്നത് കേബിള്‍ ടിവിക്കാരുടെ ഒരു കത്തായിരുന്നു.


കാലിഫോര്‍ണിയ: അമ്മയുടെ മരണശേഷം അമ്മയുടെ പേരിലുള്ള വീട് വില്‍ക്കാനെത്തിയ മകളെ ഞെട്ടിച്ച് ആ കത്ത്. നൂറ്റിരണ്ടാം വയസില്‍ അന്തരിച്ച അമ്മയുടെ വീട് വില്‍ക്കാന്‍ പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് മകള്‍ കാലിഫോര്‍ണിയയിലെത്തുന്നത്. അവിടെ മകളെ കാത്തിരുന്നത് കേബിള്‍ ടിവിക്കാരുടെ ഒരു കത്തായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് കാലിഫോര്‍ണിയയിലെ  സാന്‍ ലോറന്‍സോ സ്വദേശിനിയായ ഇസബെല്‍ ആല്‍ബ്രറ്റോ അന്തരിച്ചത്. ഇസബെല്ലിന്‍റെ വീട് വില്‍ക്കാന്‍ തീരുമാനിച്ചതോടെ വീട് വൃത്തിയാക്കിയ മകള്‍ ടിവിയുടെ കേബിള്‍ കണക്ഷന്‍ വേണ്ടെന്ന് വച്ചതോടെയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. കാലാവധി തീരാതെ കണക്ഷന്‍ ഉപേക്ഷിച്ചെന്ന പേരില്‍ വന്‍തുകയുടെ ബില്ലാണ് ഇസബെല്ലിന്‍റെ വീട്ടിലെത്തിയത്. 

Latest Videos

undefined

പതിനയ്യായിരം രൂപ വീതം കാലാവധി തീരുന്നത് വരെ അടയ്ക്കണം എന്നായിരുന്നു കേബിള്‍ ടിവിക്കാരുടെ വാദം. കേബിള്‍ കണക്ഷന്‍ എടുത്തിരുന്ന ആള്‍ മരിച്ചതൊന്നും കണക്കിലെടുക്കില്ലെന്നാണ് കേബിള്‍ കണക്ഷന്‍ നല്‍കിയ ഡയറക്ട് ടിവി എന്ന കമ്പനിയുടെ അവകാശവാദം. മരിക്കുന്നതിന് മുന്‍പ് ഇസബെല്‍ കെയര്‍ടേക്കറുടെ നിര്‍ദ്ദേശമനുസരിച്ച് കേബിള്‍ കണക്ഷന്‍ മകളുടെ പേരില്‍ ആക്കിയെന്നാണ് കേബിള്‍ കമ്പനിയുടെ വാദം. 

ഈ കരാര്‍ അവസാനിക്കാന്‍ ഇനിയും രണ്ട് വര്‍ഷമുണ്ട്. അത് കഴിയാതെ കണക്ഷന്‍ ഉപേക്ഷിക്കാന്‍ വന്‍തുക വേണമെന്നാണ് കേബിള്‍ ടിവി കമ്പനിയുടെ വാദിക്കുന്നത്. സംഭവം വാര്‍ത്തയായതോടെ പിഴത്തുക കുറച്ച് നല്‍കാന്‍ തയ്യാറായ കമ്പനി പ്രശ്നം രൂക്ഷമായതോടെ തുക എഴുതി തള്ളുകയായിരുന്നു. ഇത്തരത്തില്‍ അന്യായമായി പണം പിഴിയാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വന്‍തുക  പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കാനും നീക്കമുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

click me!