മുയലുകളെ തുറന്നുവിട്ടവരെ ഫാമുടമയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇവരെ വിട്ടയച്ചെങ്കിലും ഫാമുടമ മിയയെ പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു.
ബാര്‍സിലോണ: അടച്ചിട്ട മുയലുകളെ തുറന്നുവിട്ട വനിതാ ആക്ടിവിസ്റ്റിന് നേരെ വെടിയുതിര്‍ത്ത് ഫാമുടമ. സ്പെയിനിലെ ബാര്‍സിലോണ് സംഭവം. സസ്യാഹാരത്തിന് വേണ്ടിയും മൃഗങ്ങളെ സംരക്ഷിക്കുന്നതിനായും ബാര്‍സിലോണയില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റിനാണ് വെടിയേറ്റത്.
16 ജീവനുകളെ രക്ഷപ്പെടുത്തിയതിനാണ് തന്നെ വെടിവച്ചതെന്നും മിയ പറയുന്നു. വെടിയേറ്റതിന് പിന്നാലെ വാഹനം നിര്‍ത്തിയ മിയയുടെ ശരീരത്തില്‍ ബക്കറ്റില്‍ കരുതിയ രക്തം കൂടി ഒഴിച്ചാണ് ഫാമുടമ കലിപ്പ് തീര്‍ത്തത്. മിയ ഉള്‍പ്പെടെ 15ല്‍ അധികം ആളുകള്‍ എത്തിയാണ് വളരെ ശോച്യമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന മുയലുകളെ തുറന്ന് വിട്ടത്.
എന്നാല്‍ മുയലുകളെ തുറന്നുവിട്ടവരെ ഫാമുടമയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇവരെ വിട്ടയച്ചെങ്കിലും ഫാമുടമ മിയയെ പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു.