കമല ഹാരിസ്-ഡോണള്‍ഡ് ട്രംപ് പോരാട്ടം; വിധിയെഴുതാൻ അമേരിക്ക, പോളിങ് ഇന്ന്

By Web Team  |  First Published Nov 5, 2024, 5:50 AM IST

47ാംമത്തെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്.ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും.


ന്യൂയോര്‍ക്ക്: 47ാമത്തെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. വാശിയേറിയ കമല ഹാരിസ് ഡോണൾഡ് ട്രംപ് പോരാട്ടത്തിൽ വിധിയെഴുതാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചത്. ഫലം അങ്ങോട്ടും മിങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട പ്രചാരണം നടന്നത്.

പെൻസിൽവേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ഡോണൾഡ് ട്രംപും കമല ഹാരിസും. അവിടെ അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. അഭിപ്രായ സർവേകളിൽ ഒപ്പത്തിനൊപ്പമായ തെരഞ്ഞെടുപ്പിൽ അട്ടിമറിയും പ്രതീക്ഷിക്കാം. ഒരു വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.

ലോകം കാത്തിരിക്കുന്ന ജനവിധി...ആരാകും അമേരിക്കയുടെ അടുത്ത പ്രസിഡന്റ്?

Latest Videos

click me!