'നിസ്സാരമായി കാണാൻ തയ്യാറല്ല'; കൊവിഡിന് പിന്നിൽ ചൈനയെന്ന് ആവർത്തിച്ച് ട്രംപ്

By Web Team  |  First Published May 22, 2020, 9:44 AM IST

94000ത്തിലധികം അമേരിക്കക്കാരാണ് കൊവിഡ് ബാധ മൂലം  മരിച്ചത്. 1.6 ദശലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 


വാഷിം​ഗ്ടൺ: കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിൽ നിന്നാണെന്ന ആരോപണം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഈ സംഭവത്തെ നിസ്സാരമായി കാണാൻ തയ്യാറല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൈനയിൽ നിന്ന് തന്നെയാണ് കൊറോണ വൈറസിന്റെ ഉത്ഭവം. അക്കാര്യത്തിൽ ഞങ്ങൾ സന്തുഷ്ടരല്ല. ഈ സംഭവത്തെ നിസ്സാരമായി കാണാനും തയ്യാറല്ല. മിച്ചി​ഗണിൽ ആഫ്രിക്കൻ-അമേരിക്കൻ നേതാക്കൾ ഉൾപ്പെട്ട സെമിനാറിൽ പങ്കെടുക്കവേ ട്രംപ് പറഞ്ഞു.

കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കാൻ സാധിക്കാത്തത് ചൈനയുടെ കഴിവില്ലായ്മയാണ് എന്ന് ട്രംപ് വിമർശിച്ചിരുന്നു. 94000 ത്തിലധികം അമേരിക്കക്കാരാണ് കൊവിഡ് ബാധ മൂലം  മരിച്ചത്. 1.6 ദശലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത കൊറോണ കൂട്ടക്കൊലയ്ക്ക് പിന്നിൽ ചൈനയുടെ കഴിവുകേടാണ് എന്ന് ട്രംപ് രൂക്ഷഭാഷയിൽ വിമർശനമുന്നയിച്ചിരുന്നു. യുഎസിനെ തകർക്കാനാണ് ചൈന ശ്രമിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. കൊറോണ വൈറസ് മഹാമാരിക്ക് കാരണം കമ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കകാരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും സെനറ്റർ‌ ടെഡ് ക്രൂസ് പറഞ്ഞു.
 

Latest Videos

click me!