ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹോട്ടൽ ജീവനക്കാർ ജാഗ്രത പാലിക്കണമെന്നും വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ പറഞ്ഞു.
ടെക്‌സാസ്: റെസ്റ്റോറന്‍റിൽ നിന്ന് ഭക്ഷണം കഴിച്ച 23കാരി നിലക്കടല അലർജി കാരണം മരിച്ചു. അമേരിക്കയിലെ ടെക്‌സാസ് കോളേജ് വിദ്യാർത്ഥി അലിസൺ പിക്കറിംഗ് ആണ് മരിച്ചത്. ഭക്ഷണത്തിൽ നിലക്കടലയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് അലിസന്‍റെ മാതാപിതാക്കൾ പറഞ്ഞു.
പീനട്ട് അലർജിയെ കുറിച്ച് നേരത്തെ അറിയാമായിരുന്നതിനാൽ പലതവണ പോയിട്ടുള്ള ഹോട്ടലിൽ നിന്ന് നേരത്തെ പലതവണ കഴിച്ചിട്ടുള്ള ഭക്ഷണമാണ് അലിസൺ ഓർഡർ ചെയ്തത്. പക്ഷേ ഇത്തവണ ഭക്ഷണത്തിന്‍റെ റെസിപ്പിയിൽ മാറ്റമുണ്ടായിരുന്നു. നിലക്കടല സോസ് കൂടി ഉൾപ്പെടുത്തി. ഇതറിയാതെ ഭക്ഷണം കഴിച്ചതാണ് മകളുടെ മരണത്തിന് കാരണമെന്ന് അച്ഛൻ ഗ്രോവർ പിക്കറിംഗ് പറഞ്ഞു.
undefined
ഭക്ഷ്യവസ്തുക്കളുടെ അലർജിയുള്ളവർ അവ അടങ്ങിയ ഭക്ഷണം കഴിച്ചാൽ ജീവഹാനി വരെ സംഭവിക്കാമെന്നതിനാൽ റെസ്റ്റോറന്‍റുകളും ഉപഭോക്താക്കളും തമ്മിലുള്ള വ്യക്തമായ ആശയവിനിമയം വളരെ പ്രധാനമാണെന്ന് അലിസന്‍റെ മാതാപിതാക്കൾ പറയുന്നു. അലിസന്‍റെ നിലക്കടല അലർജിയെ കുറിച്ച് ഹോട്ടൽ ജീവനക്കാരോട് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും മാതാപിതാക്കൾ പറഞ്ഞു. സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിൽ നിലക്കടല ഉൾപ്പെടുത്തിയപ്പോൾ അത് ഹോട്ടൽ ജീവനക്കാർ പറയണമായിരുന്നു. മെനുവിൽ നിലക്കടല സോസിന്‍റെ കാര്യം പരാമർശിച്ചിരുന്നില്ലെന്നും ഗ്രോവർ പിക്കറിംഗ് പറഞ്ഞു.
ഭക്ഷണം കുറച്ച് കഴിച്ചപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് അലിസണ്‍ തിരിച്ചറിഞ്ഞു. ഉടനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് പോയി. അനഫിലക്സിസ് അഥവാ അലർജിയുണ്ടാക്കുന്ന വസ്തുവിനോട് ശരീരം നടത്തുന്ന പ്രതിപ്രവർത്തനത്തിലൂടെയാണ് അലിസന്‍റെ ജീവൻ അപകടത്തിലായത്. പലർക്കും പല തരത്തിലാണിത്. ചിലർക്ക് ബോധക്ഷയം സംഭവിക്കുമ്പോൾ മറ്റു ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നു. ചിലപ്പോൾ പ്രധാന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടേക്കാം.
ദാരുണ മരണമാണിതെന്നും മകളുടെ അവസ്ഥ ഇനി മറ്റാർക്കും ഉണ്ടാകരുതെന്നും മാതാപിതാക്കൾ പ്രതികരിച്ചു. സാധാരണ എല്ലാവരും കഴിക്കുന്ന നിർദോഷമായ ഭക്ഷണം പോലും ചിലർക്ക് അലർജിയുണ്ടാക്കിയേക്കാം. അതിനാൽ ഹോട്ടൽ ജീവനക്കാർ ഭക്ഷണത്തിൽ ഉപയോഗിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളെ കുറിച്ച് ഉപഭോക്താക്കളോട് കൃത്യമായി പറയണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു.
എഫ്‍സിഐ ഗോഡൗണിന്‍റെ തകർന്ന ജനലിലൂടെ കടന്ന നൂറിലേറെ കുരങ്ങുകൾ വിഷവാതകം ശ്വസിച്ച് ചത്തു, കേസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം