ഗോ ഫണ്ട് മി ഫോറത്തിൽ ആരംഭിച്ച പേജിലൂടെയായിരുന്നു ധനശേഖരസമാഹരണം നടത്തിയത്. എന്നാൽ ഉദ്ദേശിച്ച പണം കണ്ടെത്താൻ സാധിക്കാതായതോടെ പേജ് നീക്കം ചെയ്തു.
ലണ്ടൻ: ബ്രീട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരനെയും മേഗൻ മാർക്കലിനെയും സാമ്പത്തികമായി സഹായിക്കാൻ ആരംഭിച്ച ക്രൗണ്ട് ഫണ്ടിംഗ് നിർത്തിവച്ചു. ഇവരുടെ വീട് നിലനിർത്തുന്നതിന് വേണ്ടി അനസ്താസ്യ ഹാൻസൺ എന്ന യുവതിയാണ്14.6 മില്യൺ ഡോളർ സമാഹരിക്കുന്നതിനായി ക്യാമ്പയിൻ ആരംഭിച്ചത്. എന്നാൽ 110 യുഎസ് ഡോളർ മാത്രമേ ലഭിച്ചുള്ളു.
ഗോ ഫണ്ട് മി ഫോറത്തിൽ ആരംഭിച്ച പേജിലൂടെയായിരുന്നു ധനശേഖരസമാഹരണം നടത്തിയത്. എന്നാൽ ഉദ്ദേശിച്ച പണം കണ്ടെത്താൻ സാധിക്കാതായതോടെ പേജ് നീക്കം ചെയ്തു. ദമ്പതികളോട് സഹതാപം തോന്നിയതിനാലാണ് ധനസമാഹരണ ശ്രമം ആരംഭിച്ചതെന്ന് ഹാൻസൺ പറഞ്ഞു.
undefined
രാജകുടുംബത്തിൽ നിന്നും വർണവിവേചനം നേരിട്ടിരുന്നുവെന്ന് ഒപ്ര വിൻഫ്രയുമായി നടത്തിയ അഭിമുഖത്തിൽ മേഗൻ വെളിപ്പെടുത്തിയിരുന്നു. രാജകുടുബം വിട്ടിറങ്ങിയതിന് പിന്നാലെ തനിക്കുള്ള സാമ്പത്തിക സ്രോതസുകൾ റദ്ദാക്കിയെന്ന് ഹാരി പറഞ്ഞു. മാനസിക സംഘർഷം വർധിച്ചതിനാലാണ് രാജകുടുംബത്തിന്റെ ചുമതലകൾ ഒഴിഞ്ഞത് എന്നാണ് മേഗൻ വെളിപ്പെടുത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ ഇരുപത് ലക്ഷത്തോളം വരുന്ന മേഗൻ-ഹാരി ആരാധകർ അഞ്ച് യുഎസ് ഡോളർ വെച്ച് സംഭവന ചെയ്തിരുന്നെങ്കിൽ പത്ത് മില്യൺ ഡോളർ തികയ്ക്കാൻ സാധിക്കുമായിരുന്നു എന്ന് അനസ്താസ്യ ഹാൻസൺ പറഞ്ഞു.