വൈദ്യുതി ബന്ധം നിലച്ചു. പുനസ്ഥാപിക്കാനുളള നടപടികൾ പുരോഗമിക്കുന്നതായി യുക്രൈൻ ഊർജ മന്ത്രി അറിയിച്ചു.
ദില്ലി : യുക്രെയിനിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം. വൈദ്യുതി വിതരണ സംവിധാനത്തിന് നേരെയാണ് മിസൈൽ ആക്രമണമുണ്ടായത്. 188 മിസൈലുകളും ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായി യുക്രൈൻ ആരോപിച്ചു. വൈദ്യുതി ബന്ധം നിലച്ചു. പുനസ്ഥാപിക്കാനുളള നടപടികൾ പുരോഗമിക്കുന്നതായി യുക്രൈൻ ഊർജ്ജ മന്ത്രി അറിയിച്ചു.
യുക്രൈൻ നഗരങ്ങളായ ഒഡെസ, ക്രോപ്പിവ്‌നിറ്റ്‌സ്‌കി, ഖാർകിവ്, റിവ്‌നെ, ലുട്‌സ്‌ക് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ സ്‌ഫോടനശബ്ദം കേട്ടതായി ഉക്രേനിയൻ വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു. വ്യോമ സേന തലസ്ഥാനത്ത് പ്രവർത്തിക്കുന്നതായും ജനങ്ങൾ ഷെൽറ്ററിനുളളിൽ തന്നെ കഴിയണമെന്നും കീവ് മേയർ അറിയിച്ചു.
undefined