അതേസമയം ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് വിരമിച്ച 68 ജഡ്ജിമാരും റിട്ട. ഉദ്യോഗസ്ഥരുമടങ്ങിയ സംഘം അഭ്യർത്ഥന നടത്തി.
ധാക്ക: ഹൈന്ദവ ആത്മീയ നേതാവ് ചിന്മോയ് കൃഷ്ണദാസ് ബ്രഹ്മചാരിക്ക് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി നടപടിയിൽ ആശങ്കയറിയിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിന്മോയ് കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്മോയ് കൃഷ്ണദാസിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും അനുയായികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സമ്മളിത സനാതനി ദോതെ നേതാവായ ചിന്മോയ് കൃഷ്ണദാസ് ബ്രഹ്മചാരിയെ തിങ്കളാഴ്ച ധാക്കയിലെ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് കഴിഞ്ഞ ഒക്ടോബർ 30ന് രജിസ്റ്റർ ചെയ്ത കേസിലാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. അതേസമയം ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് വിരമിച്ച 68 ജഡ്ജിമാരും റിട്ട. ഉദ്യോഗസ്ഥരുമടങ്ങിയ സംഘം പ്രഥാനമന്ത്രിയോട് അഭ്യർത്ഥന നടത്തി. ചിൻമോയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
അനുയായികളുടെ പ്രതിഷേധങ്ങൾക്കിടെ കനത്ത സുരക്ഷയിലാണ് ചിന്മോയ് കൃഷ്ണദാസിനെ കോടതിയിലേക്ക് കൊണ്ടുപോയത്. ജാമ്യം നിഷോധിച്ച ചിറ്റഗോങ്ങ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി ചിന്മോയ് കൃഷ്ണദാസിനെ 24 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം ജയിൽ ചട്ടങ്ങൾ അഅനുസരിച്ച് മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്ന് ജയിൽ അതികൃതർക്ക് ബംഗ്ലാദേശ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകി.
ചിന്മോയ് കൃഷ്ണദാസിന്‍റെ അറസ്റ്റിൽ ധാക്കയിലും ചിറ്റഗോങ്ങിലും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. സമ്മിലിത സനാതനി ജോതെ നേതാവിനെ ഉടനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകൾ തെരിവിലിറങ്ങി. ഇതിന് പിന്നാലെ ബംഗ്ലാദേശ് ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൌൺസിലും ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തി. കൃഷ്ണദാസിവെ ഉടനെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Read More : ബംഗ്ലാദേശിൽ 'ഇസ്കോൺ' നിരോധിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല, 'സർക്കാർ നടപടികൾ പര്യാപ്തം'