സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങിയ ആളുകളെ അഭിവാന്ദ്യം ചെയ്ത് മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു സംഭവം. മാര്‍പ്പാപ്പയുടെ കൈ വലിച്ച് ബാരിക്കേഡിന് അടുത്തേക്ക് വലിച്ച് അടുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി ചെയ്തത്
വത്തിക്കാന്‍ സിറ്റി: കൈ പിടിച്ച് വലിച്ച സ്ത്രീയുടെ കയ്യില്‍ അടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വര്‍ഷാവസാന പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ അഭിവാന്ദ്യം ചെയ്ത് മടങ്ങാനൊരുങ്ങിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കൈ ഒരു സ്ത്രീ വലിച്ച് പിടിച്ചിരുന്നു. സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ഇന്നലെയാണ് സംഭവം.
സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങിയ ആളുകളെ അഭിവാന്ദ്യം ചെയ്ത് മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു സംഭവം. മാര്‍പ്പാപ്പയുടെ കൈ വലിച്ച് ബാരിക്കേഡിന് അടുത്തേക്ക് വലിച്ച് അടുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. അപ്രതീക്ഷിതമായ യുവതിയുടെ നടപടിയില്‍ അസ്വസ്ഥനായ മാര്‍പ്പാപ്പ യുവതിയുടെ കൈത്തണ്ടയില്‍ അടിച്ചിരുന്നു. ഇതിനിടെ മാര്‍പ്പാപ്പയുടെ സുരക്ഷാ സംഘാഗമാണ് യുവതിയുടെ അപ്രതീക്ഷിത നടപടിയില്‍ നിന്ന് മാര്‍പ്പാപ്പയുടെ കൈ വിടുവിച്ചെടുത്തത്.
WATCH: Disgruntled Pope Francis pulls himself free from a woman's clutch in Vatican City https://t.co/2nap3R0iQ4 pic.twitter.com/tubJ1xmaxu
— Reuters (@Reuters)
നിരവധി തവണ നമ്മുക്ക് ക്ഷമ നഷ്ടപ്പെടാറുണ്ട്. എനിക്കും അത്തരത്തില്‍ ഒരു അനുഭവമുണ്ടായി. അത്തരമൊരു ദുര്‍മാതൃക ആളുകള്‍ക്ക് നല്‍കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് മാര്‍പ്പാപ്പ പിന്നീട് പ്രതികരിച്ചു.