ചൈനയിൽ ആശ്വാസ ദിനം; ഒരു കൊവിഡ് രോ​ഗി പോലും ഇല്ല; മികച്ച പുരോ​ഗതിയെന്ന് സർക്കാർ

By Web Team  |  First Published May 23, 2020, 3:11 PM IST

കൊവിഡിന് പിന്നില്‍ ചൈനയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് ആരോപിക്കുന്നുണ്ട്.  82,971 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 78,258 പേര്‍ക്ക് രോഗം ഭേദമായി.


ബീജിങ്: ചൈനയിൽ ശനിയാഴ്ച പുതിയതായി കൊവിഡ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു സാഹചര്യം ചൈനയിലുണ്ടാകുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ചൈനയിലെ വുഹാനിൽ ആദ്യമായി കൊറോണ വൈറസ് രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഫെബ്രുവരി പകുതിയോടെ ഉച്ചസ്ഥാനത്തു നിന്ന് രോഗം ഗണ്യമായി കുറഞ്ഞു. 1.4 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4634 ആണ്.

എന്നാല്‍ കൊവിഡ് സംബന്ധിച്ച് ചൈന പുറത്തുവിട്ട കണക്കുകളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയം ഉയര്‍ന്നുവന്നിരുന്നു. അമേരിക്ക ചൈനക്കെതിരെ പലഘട്ടത്തിലും ആരോപണം ഉന്നയിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹമായി ചൈന എത്രമാത്രം വിവരം പങ്കുവെക്കുന്നുണ്ടെന്ന സംശയവും  അമേരിക്ക ഉന്നയിച്ചിരുന്നു. കൊവിഡിന് പിന്നില്‍ ചൈനയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് ആരോപിക്കുന്നുണ്ട്.  82,971 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 78,258 പേര്‍ക്ക് രോഗം ഭേദമായി.

Latest Videos

undefined

ഇന്ത്യയിൽ സമ്മർദ്ദം ചെലുത്തി ട്രംപ് വാങ്ങിക്കൂട്ടിയ മരുന്ന് കഴിച്ച രോഗികളിൽ മരണനിരക്ക് കൂടുതലെന്ന്‌ പഠനം

അങ്ങനെ ​ ട്രംപും മാസ്ക് വച്ചു; പൊങ്കാലയിട്ട് ട്രോളൻമാർ; ചിത്രം പകർത്തിയതും പ്രചരിപ്പിച്ചതും അറിയാതെ ...
 

click me!