കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരിയുമായി കിടക്ക പങ്കിട്ട മക്ഡൊണാള്‍സിന്‍റെ സിഇഒയുടെ പണി പോയി

By Web Team  |  First Published Nov 4, 2019, 8:52 AM IST

കീഴ്‍ജീവനക്കാരുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ പാടില്ലെന്നുള്ള കര്‍ശന നിബന്ധനയാണ് സ്റ്റീവ് ലംഘിച്ചതെന്ന് ബോര്‍ഡ് വിലയിരുത്തി. കീഴ്‍ജീവനക്കാരിയുടെ ശമ്പളത്തിന്‍റെ 2124 തവണ അധികം ശമ്പളം നേടുന്ന സ്റ്റീവിന്‍റെ ഈ ബന്ധം തരം താഴ്ന്നതാണെന്നും കമ്പനി വ്യക്തമാക്കി. 


ലണ്ടന്‍: ജീവനക്കാരിയുമായി കിടക്ക പങ്കിട്ട മക്ഡൊണാള്‍സിന്‍റെ സിഇഒയുടെ പണി പോയി. പ്രമുഖ ആഗോള ഭക്ഷണ വ്യാപാര ശൃംഖലയായ മക്ഡൊണാള്‍ഡിന്‍റെ സിഇഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനാണ് ജീവനക്കാരിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് പണി പോയത്. കമ്പനിയുടെ നിയമം ലംഘിച്ചുവെന്നാണ് സ്റ്റീവിനെ പുറത്താക്കിക്കൊണ്ട് മക്ഡൊണാള്‍ഡ്സ് വ്യക്തമാക്കിയത്. 

അമ്പത്തിരണ്ടുകാരനായ വിവാഹമോചിതനായ സ്റ്റീവ്  1993ല്‍ മാനേജര്‍ പദവിയിലാണ് ആദ്യം മക്ഡൊണാള്‍ഡ്സില്‍ ജോലിക്കെത്തുന്നത്. 2011 ല്‍ മക്ഡൊണാള്‍ഡ്സ് വിട്ട സ്റ്റീവ് 2013ലാണ് വീണ്ടും തിരികെയെത്തുന്നത്. 2015ലാണ് മക്ഡൊണാള്‍ഡ്സിന്‍റെ സിഇഒ പദവിയിലേക്ക് സ്റ്റീവ് എത്തുന്നത്. കമ്പനി പുലര്‍ത്തുന്ന മൂല്യങ്ങള്‍ ലംഘിച്ചുവെന്നും സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ ഏതാനും ദിവസം നല്‍കിയ മാനേജ്മെന്‍റിന്‍റെ തീരുമാനത്തോട് യോജിക്കുന്നുവെന്നും സ്റ്റീവ് ജീവനക്കാര്‍ക്കുള്ള ഇ മെയിലില്‍ വ്യക്തമാക്കി. മക്ഡൊണാള്‍ഡ്സില്‍ പല വിധ രുചി പരീക്ഷണങ്ങള്‍ നടത്തിയതിന് ഏറെ പ്രശംസ നേടിയിട്ടുള്ള വ്യക്തിയാണ് സ്റ്റീവ്. 

Latest Videos

undefined

മക്ഡൊണാള്‍ഡ്സിന്‍റെ വിപണി മൂല്യം ഇദ്ദേഹം സിഇഒ ആയിരുന്ന കാലഘട്ടത്തില്‍ ഇരട്ടിയായിരുന്നു. ഉപഭോക്താവിന്‍റെ സൗകര്യം പരിഗണിച്ച് നിരവധി മാറ്റങ്ങള്‍ വരുത്തിയ സ്റ്റീവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ കയ്യടി നേടിയിരുന്നു.

വെള്ളിയാഴ്ചയാണ് സ്റ്റീവിനെ പുറത്താക്കാനുള്ള നിര്‍ദേശത്തില്‍  ബോര്‍ഡ് അന്തിമ തീരുമാനമെടുത്തത്. മക്ഡൊണാള്‍ഡ്സിന്‍റെ ബോര്‍ഡ് അംഗത്വവും സ്റ്റീവിന് നഷ്ടമായി. കീഴ്‍ജീവനക്കാരുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ പാടില്ലെന്നുള്ള കര്‍ശന നിബന്ധനയാണ് സ്റ്റീവ് ലംഘിച്ചതെന്ന് ബോര്‍ഡ് വിലയിരുത്തി.  കീഴ്‍ജീവനക്കാരിയുടെ ശമ്പളത്തിന്‍റെ 2124 തവണ അധികം ശമ്പളം നേടുന്ന സ്റ്റീവിന്‍റെ ഈ ബന്ധം തരം താഴ്ന്നതാണെന്നും കമ്പനി വ്യക്തമാക്കി. മക്ഡൊണാള്‍ഡ്സ് യുഎസ്എ മേധാവി കെംപ്സിന്‍സ്കിയാവും സ്റ്റീവിന് പകരമെത്തുക. 

click me!