കുതിച്ചുയരുന്ന വൈദ്യുതി ചാർജ് കുറയ്ക്കാൻ നിരവധി നടപടി സ്വീകരിച്ചു. ബ്രേക്കർ സ്വിച്ച് ഓഫ് ചെയ്തപ്പോഴും മീറ്റർ ബിൽ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു.
ന്യൂയോർക്ക്: അമേരിക്കയിലെ കാലിഫോർണിയയിൽ താമസക്കാരൻ 15 വർഷത്തിലേറെയായി അടച്ചുകൊണ്ടിരുന്നത് അയൽവാസിയുടെ വൈദ്യുതി ബില്ലെന്ന് ഒടുവിൽ കണ്ടെത്തി. കെൻ വിൽസൺ എന്നയാളാണ് ഇത്രയും കാലം അയൽക്കാരന്റെ വൈദ്യുതി ബിൽ അടച്ചത്. പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് (പിജി&ഇ) ഉപഭോക്താവായിരുന്നു ഇയാൾ. 2006 മുതൽ വാകാവില്ലെയിലെ അപ്പാർട്ട്മെൻ്റ് കോംപ്ലക്സിൽ തനിച്ചാണ് താമസം. എല്ലാ തവണയും ഉയർന്ന ബില്ലാണ് വരുന്നത്. ഊർജ്ജ ഉപഭോഗം കുറയ്ക്കാൻ പരമാവധി ശ്രമിച്ചിട്ടും ബില്ലുകളിൽ മാറ്റമില്ലാതായതോടെ സംശയം ഉയർന്നു.
കുതിച്ചുയരുന്ന വൈദ്യുതി ചാർജ് കുറയ്ക്കാൻ നിരവധി നടപടി സ്വീകരിച്ചു. ബ്രേക്കർ സ്വിച്ച് ഓഫ് ചെയ്തപ്പോഴും മീറ്റർ ബിൽ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഇയാൾ പസഫിക് ഗ്യാസ് ആൻഡ് ഇലക്‌ട്രിക് (PG&E) യുമായി ബന്ധപ്പെട്ട് തൻ്റെ കണ്ടെത്തലുകളും ഉപയോഗം കുറയ്ക്കാൻ താൻ സ്വീകരിച്ച നടപടികളും അവതരിപ്പിച്ചു. തുടർന്ന് കമ്പനി അന്വേഷണം ആരംഭിച്ചു. 2009 മുതൽ തൻ്റെ അപ്പാർട്ട്‌മെൻ്റിലേക്ക് മാറി മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം അയൽവാസിയുടെ വൈദ്യുതി ബിൽ അറിയാതെ അടയ്ക്കുകയായിരുന്നു.
undefined
Read More... വീടിനടുത്തുള്ള റോഡിൽ തുപ്പിയത് നിർണായക തെളിവായി; കുടുങ്ങിയത് 36 വർഷം മുമ്പ് യുവതിയെ കൊന്ന കേസിലെ പ്രതി
സംഭവത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് കമ്പനി അറിയിച്ചു. തെറ്റിൻ്റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുത്തു. പ്രശ്നം പരിഹരിക്കുമെന്നും ഉപഭോക്താവിനുണ്ടായ നഷ്ടം നികത്തുമെന്നും കമ്പനി അറിയിച്ചു.