ലങ്കയെ ഇടത്താക്കിയ അനുര ദിസനായകെ കേരളത്തിലെത്തിയപ്പോൾ! അനുഭവം വിവരിച്ച് അഭിനന്ദനവും അറിയിച്ച് മന്ത്രി രാജിവ്

By Web Team  |  First Published Sep 23, 2024, 12:12 AM IST

ലങ്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ സൗഹാർദ്ദപരമായ തുടർചർച്ചകളിലൂടെ കൂടുതൽ സഹകരണം ഉറപ്പ് വരുത്താനാകുമെന്നാണ് പ്രതീക്ഷ


കൊച്ചി: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാർടി നേതാവ് അനുര കുമാര ദിസനായകെയെ അഭിനന്ദിച്ചും കേരളത്തിലെത്തിയതിന്‍റെ അനുഭവം പങ്കിട്ടും വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. ഈ വർഷം ഫെബ്രുവരിയിലാണ് അനുര ദിസനായകെ കേരളത്തിലെത്തിയതെന്നും തന്‍റെ ഓഫീസിലെത്തിയെന്നും രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. കേരളവും ശ്രീലങ്കയും തമ്മിൽ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകൾ തുറന്നിടുന്ന ചർച്ചകൾ അന്ന് നടന്നിരുന്നെന്നും ലങ്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ സൗഹാർദ്ദപരമായ തുടർചർച്ചകളിലൂടെ കൂടുതൽ സഹകരണം ഉറപ്പ് വരുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ കേരളത്തിലെത്തിയ അനുര, വി എസ് എസ് സി, ടെക്നോപാർക്ക്, വെള്ളാർ ക്രാഫ്റ്റ് വില്ലേജ് ഒക്കെ സന്ദർശിച്ച ശേഷമാണ് മടങ്ങിയത്.

Latest Videos

undefined

ഒന്നല്ല, രണ്ട് ചക്രവാതചുഴി രൂപപ്പെട്ടു, ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമാകുന്നു; കേരളത്തിൽ വീണ്ടും മഴ ജാഗ്രത

പി രാജീവിന്‍റെ കുറിപ്പ്

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാർടി നേതാവ് അനുര കുമാര ദിസനായകെയെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം കേരളത്തിലെത്തിയപ്പോൾ ഞങ്ങളുടെ ഓഫീസിലും വന്നിരുന്നു. കേരളവും ശ്രീലങ്കയും തമ്മിൽ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകൾ തുറന്നിടുന്ന ചർച്ചകൾ അന്ന് നടന്നു. ഇതിൻ്റെ ഭാഗമായി ടെക്നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. കേരളത്തിൻ്റെ സ്വന്തം ആയുർവേദത്തിന് ശ്രീലങ്കയിൽ വലിയ സാധ്യതയാണുള്ളതെന്നും അന്ന് അദ്ദേഹം സൂചിപ്പിപ്പിരുന്നു. ഈ ഘട്ടത്തിൽ സൗഹാർദ്ദപരമായ തുടർചർച്ചകളിലൂടെ കൂടുതൽ സഹകരണം ഉറപ്പ് വരുത്താനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

 

Today (9), the fifth and final day of our visit to India, we were scheduled to visit Kerala, which is ruled by the left-wing alliance led by the Communist Party of India (CPIM-Kerala).

In the morning, we met , the Minister of Industry and Law of the State… pic.twitter.com/DD9IReGAyN

— Anura Kumara Dissanayake (@anuradisanayake)

ലങ്കയിൽ ഇടതുപക്ഷത്തിന് ചരിത്രവിജയം

ശ്രീലങ്കയിൽ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായാണ് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസി‍‍ഡന്‍റാകും അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.  ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ. 1990 കളിൽ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2000-ൽ പാർലമെൻ്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡൻ്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. ഒരു വർഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാർലമെൻ്റിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!