'പുഞ്ചിരി തൂകുന്ന രാക്ഷസന്‍': 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച 'നാനി'ക്ക് 707 വര്‍ഷം തടവുശിക്ഷ

By Web Team  |  First Published Nov 19, 2023, 9:34 PM IST

"നിങ്ങളുടെ കുട്ടികൾക്ക് പുഞ്ചിരി സമ്മാനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു" എന്ന് പറഞ്ഞ മാത്യു ഒരു പശ്ചാത്താപവും പ്രകടിപ്പിച്ചില്ല


കാലിഫോര്‍ണിയ: പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവിന് 707 വര്‍ഷം തടവുശിക്ഷ. നാനി എന്നറിയപ്പെടുന്ന  മാത്യു സക്രസെവ്സ്കി എന്ന 34കാരനെയാണ് കോടതി ശിക്ഷിച്ചത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. 2 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളാണ് മാത്യുവിന്‍റെ പീഡനത്തിന് ഇരയായത്. 2014നും 2019നും ഇടയിലാണ് അതിക്രമങ്ങള്‍ നടന്നത്. തന്റെ എട്ട് വയസ്സുള്ള മകനെ മാത്യു അനുചിതമായി സ്പർശിച്ചെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. 

വെബ്സൈറ്റിലൂടെയാണ് ഇയാള്‍ കുട്ടികളുടെ മാതാപിതാക്കളിലേക്ക് എത്തിയിരുന്നത്. ചൈൽഡ് കെയറിൽ ആറ് വർഷത്തിലേറെ പരിചയമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. കുട്ടികളോടൊപ്പം പ്രവർത്തിക്കുന്നതും അവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതും വളരെ സന്തോഷമുള്ള കാര്യമാണെന്ന് താന്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞുവെന്ന് ഇയാള്‍ കുട്ടികളുടെ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ട്. മൂന്ന് മാസം മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് നാനിയാവാന്‍ തനിക്ക് കഴിയുമെന്നും ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു.

Latest Videos

undefined

ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി 19കാരിയെ ബലാത്സംഗം ചെയ്തു: സംഭവം ബാർക് ക്വാർട്ടേഴ്സിൽ, രണ്ട് പേർ പിടിയിൽ

'പുഞ്ചിരി തൂകുന്ന വേഷം മാറിയ രാക്ഷസന്‍' എന്നാണ് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി  ടോഡ് സ്പിറ്റ്സർ, മാത്യു സക്രസെവ്സ്കിയെ വിശേഷിപ്പിച്ചത്. കൊച്ചുകുട്ടികളുടെ ബാല്യം കവര്‍ന്നെടുത്ത കേസാണിതെന്ന് അറ്റോര്‍ണി നിരീക്ഷിച്ചു. ദൈവദൂതനായി വേഷമിട്ട ഒരു വേട്ടക്കാരനാണ് പ്രതിയെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ടോഡ് സ്പിറ്റ്സർ പറഞ്ഞു. ഈ കുട്ടികളെ സംരക്ഷിക്കുന്നതിൽ ആയിരുന്നില്ല പ്രതിക്ക് താത്പര്യം. തന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി കുട്ടികളെ ഇരകളാക്കുകയും അവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തെന്നും അറ്റോര്‍ണി നിരീക്ഷിച്ചു. എന്നാല്‍ മാത്യു കോടതിയില്‍ അല്‍പ്പം പോലും പശ്ചാത്തപിച്ചില്ല. 

"നിങ്ങളുടെ കുട്ടികൾക്ക് പുഞ്ചിരി സമ്മാനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, ഞങ്ങൾ പങ്കിട്ട എല്ലാ നല്ല സമയങ്ങളും 100 ശതമാനം ആത്മാര്‍ത്ഥതയുള്ളതായിരുന്നു" എന്നാണ് ജഡ്ജിയുടെ മുന്നിൽ മാത്യു സാക്രസെവ്സ്കി പറഞ്ഞത്. ഇരകളുടെ കുടുംബങ്ങളോട് കോടതിയിൽ ക്ഷമാപണം നടത്താനും പ്രതി തയ്യാറായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!