കൂട്ടപ്പിരിച്ച് വിടല്‍; പിതാവിന് ജോലി നഷ്ടമാകുമെന്ന ആശങ്കയ്ക്ക് പിന്നാലെ 14കാരിയായ ഇന്ത്യന്‍ വംശജയെ കാണാനില്ല

By Web Team  |  First Published Feb 11, 2023, 1:35 PM IST

വര്‍ഷങ്ങളായി അമേരിക്കയില്‍ താമസമാക്കിയ തന്‍വിയുടെ മാതാപിതാക്കള്‍ക്ക് ഇനിയും ഇവിടെ പൌരത്വം ലഭിച്ചിരുന്നില്ല. അടുത്തിടെ ജോലി നഷ്ടമായ തന്‍വിയുടെ അമ്മയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.


കോണ്‍വേ: പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന സമ്മര്‍ദ്ദത്തിന് പിന്നാലെ കാണാതായ 14 കാരിക്കായി അമേരിക്കയില്‍ തെരച്ചില്‍. ജനുവരി 17മുതലാണ് ഇന്ത്യന്‍ വംശജയായ തന്‍വി മരുപ്പള്ളി എന്ന കൌമാരക്കാരിയെ അമേരിക്കന്‍ സംസ്ഥാനമായ അര്‍ക്കന്‍സയില്‍ നിന്ന് കാണാതായത്. വര്‍ഷങ്ങളായി അമേരിക്കയില്‍ താമസമാക്കിയ തന്‍വിയുടെ മാതാപിതാക്കള്‍ക്ക് ഇനിയും ഇവിടെ പൌരത്വം ലഭിച്ചിരുന്നില്ല. അടുത്തിടെ ജോലി നഷ്ടമായ തന്‍വിയുടെ അമ്മയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.

ഇതിന് പിന്നാലെ പിതാവിന്‍റെ ജോലിയും നഷ്ടമാകുമോയെന്ന ആശങ്കയിലാണ് തന്‍വിയുടെ കുടുംബമുണ്ടായിരുന്നത്. ടെക് മേഖലയിലെ വ്യാപക പിരിച്ചുവിടലില്‍ പിതാവിന്‍റെ ജോലിയും നഷ്ടമാകുമോയെന്ന ആശങ്ക തന്‍വി പ്രകടിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കള്‍ വിശദമാക്കുന്നത്. തിരികെ ഇന്ത്യയിലേക്ക് ഡീ പോര്‍ട്ട് ചെയ്തേക്കുമോയെന്ന ആശങ്കയില്‍ തന്‍വി ഓടിപ്പോയതേക്കാമെന്ന സംശയമാണ് അമേരിക്കന്‍ പൊലീസിനുമുള്ളത്. ഇമിഗ്രേഷന്‍ നടപടികള്‍ തന്‍വിയുടെ കുടുംബത്തെ ഏറെ വലച്ചിരുന്നു. പൌരത്വം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏറെക്കാലമായി അമേരിക്കയില്‍ തുടരുന്ന തന്‍വിയുടെ കുടുംബത്തിനുണ്ടായിരുന്നത്.

Latest Videos

undefined

ഗൂഗിളിലും വൻ പിരിച്ചുവിടൽ; മാതൃകമ്പനി ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടും

പവന്‍ റോയ് മരുപ്പളിയാണ് തന്‍വിയുടെ പിതാവ്. ടെക് മേഖലയിലെ ജോലി നഷ്ടമായേക്കുമെന്ന ആശങ്ക പവന്‍ കുടുംബവുമായി പങ്കുവച്ചിരുന്നു. തന്‍വിയുടെ അമ്മ ശ്രീദേവി ഈടറ അടുത്തിടെയാണ് തിരികെ നാട്ടിലെത്തിയത്. ഏകദേശം ഒരു  വര്‍ഷം വിസാ നടപടികള്‍ ഇഴഞ്ഞ് നീങ്ങിയ ശേഷമാണ് ശ്രീദേവിക്ക് ആശ്രിത വിസയില്‍ തിരികെ അമേരിക്കയില്‍ എത്താനായത്. പിതാവിന്‍റെ ജോലി നഷ്ടമായാല്‍ തങ്ങള്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് തന്‍വി പവനോട് ചോദിച്ചിരുന്നു.

7000 ജീവനക്കാരുടെ പണി പോകും ; പിരിച്ചുവിടൽ ഉറപ്പിച്ച് ഡിസ്നി

തന്‍വിയേയും അമ്മയേയും ഇന്ത്യയിലേക്കും മടക്കി അയച്ച ശേഷം എന്ത് ചെയ്യാനാവുമെന്ന് പഠിക്കേണ്ടി വരുമെന്നായിരുന്നു ഇതിന് പവന്‍ നല്‍കിയ മറുപടി. മറ്റൊരു ജോലി നേടി നിങ്ങളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പവന്‍ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെ തന്‍വി അസ്വസ്ഥയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. തന്‍വിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 അമേരിക്കന്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് തന്‍വിയുടെ കുടുംബം. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ 2 ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ഐടി മേഖലയില്‍ തൊഴില്‍ നഷ്ടമായിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധി; വീണ്ടും പിരിച്ചുവിടലുമായി ആമസോൺ, 18,000 ജീവനക്കാരുടെ ജോലി തെറിക്കും

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോണ്‍ അടക്കമുള്ള സ്ഥാപനങ്ങളിലാണ് വലിയ രീതിയില്‍ പിരിച്ചുവിടല്‍ നടന്നത്. ഇതില്‍ മുപ്പത് മുതല്‍ 40 ശതമാനം വരെ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളാണ്. എച്ച് 1 ബി വിസാ നിയമവും എല്‍ 1 വിസാ നിയമവും ഇത്തരത്തില്‍ ജോലി നഷ്ടമായവര്‍ക്ക് അമേരിക്കയില്‍ തുടരുന്നതിന് തടസമാകുന്നുണ്ട്. 2023 ജനുവരിയില്‍ മാത്രം 91000 പേര്ക്ക് ജോലി നഷ്ടമായെന്നും വരും മാസങ്ങളില്‍ ഇത് കൂടുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എച്ച് 1 ബി വിസയിലെത്തിയവര്‍ക്ക് തൊഴില്‍ നഷ്ടമായാല്‍ ഗ്രേസ് പിരിയഡ് അവസാനിച്ചാല്‍ 10 ദിവസത്തിന് ശേഷം അമേരിക്കയില്‍ തുടരാനാവില്ല. 

കൂട്ടപിരിച്ചുവിടൽ പാതയിൽ യാഹൂവും; 20 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു

പിരിച്ചുവിടലുകൾ തുടരുന്നു; വിപ്രോ 452 ജീവനക്കാരെ പുറത്താക്കി

click me!