2025 ഡിസംബറോടെ ഏകദേശം 766,000 സ്റ്റഡി പെർമിറ്റുകൾ കാലഹരണപ്പെടുമെന്നാണ് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രാലയത്തിന്റെ കണക്ക്. പെർമിറ്റ് കാലാവധി തീർന്നിട്ടും പുതുക്കാതെയോ പെർമനന്റ് റെസിഡൻസ് എടുക്കാതെയോ തുടരുന്നവരെ കണ്ടെത്തി കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) വേണ്ട നടപടികൾ സ്വീകരിയ്ക്കും.
ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് പേരാണ് തൊഴിൽ തേടി കഴിഞ്ഞ കുറേ വർഷങ്ങളായി കാനഡയിലേക്ക് പറക്കുന്നത്. കേരളത്തിൽ നിന്നടക്കം തൊഴിലധിഷ്ഠിത കോഴ്സുകൾ പൂർത്തിയാക്കികാനഡയിലേക്ക് പോകാൻ ഒരുങ്ങുന്ന നിരവധി പേരുണ്ട്. സെപ്റ്റംബറിൽ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം കാനഡയിൽ നിലവിൽ 1,689,055 ഇന്ത്യക്കാരാണ് താമസിക്കുന്നത്. സി-സ്യൂട്ട് എക്‌സിക്യൂട്ടീവുകൾ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയ തൊഴിലാളികൾ ഇക്കൂട്ടത്തിലുണ്ട്.
എന്നാൽ വിദേശ തൊഴിലാളികൾക്ക് ആശങ്കയുണ്ടാക്കുന്ന വിധം ഇമിഗ്രേഷൻ നയങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് രാജ്യം. വിദേശ പൗരന്മാർക്കായി മാറ്റി വച്ചിരുന്ന ഏതാണ്ട് 50 ലക്ഷം താൽക്കാലിക പെർമിറ്റുകൾ 2025 അവസാനത്തോടെ റദ്ദാക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, താല്ക്കാലിക പെർമിറ്റോടെ കാനഡയിൽ ജീവിക്കുന്ന ഭൂരിഭാഗവും സ്ഥിരതാമസക്കാരായി മാറുകയോ പെർമിറ്റ് പുതുക്കുകയോ ചെയ്തില്ലെങ്കിൽ രാജ്യം വിടേണ്ടി വരും. ഇമിഗ്രേഷൻ മന്ത്രാലയം ഇക്കാര്യം കോമൺസ് ഇമിഗ്രേഷൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
പെർമിറ്റ് കാലാവധി തീർന്നിട്ടും പുതുക്കാതെയോ പെർമനന്റ് റെസിഡൻസ് എടുക്കാതെയോ തുടരുന്നവർക്കും കുരുക്കു മുറുകും. കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കാനായി രംഗത്തിറങ്ങും. 2025 ഡിസംബറോടെ ഏകദേശം 766,000 സ്റ്റഡി പെർമിറ്റുകൾ കാലഹരണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അർഹരായവർക്ക് അവരുടെ പെർമിറ്റുകൾ പുതുക്കുകയോ ബിരുദാനന്തര വർക്ക് പെർമിറ്റിന് അപേക്ഷിക്കുകയോ ചെയ്യാമെന്നും അവർക്ക് കനഡയിൽ തുടരുന്നതിന് തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് കാനഡ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത് ?
undefined
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്താനാണ് ട്രൂഡോ സർക്കാർ ശ്രമിയ്ക്കുന്നത്. രാജ്യത്തെ പാർപ്പിടം, ആരോഗ്യ സംരക്ഷണം, ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ വെല്ലുവിളികൾ എന്നിവ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പുതുക്കിയ ഇമിഗ്രേഷൻ ലെവൽ പ്ലാനിൻ്റെ ഭാഗമാണ് ഈ മാറ്റങ്ങൾ.
കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ് ?
പുതിയ നയമനുസരിച്ച് രാജ്യത്തേക്കെത്തുന്ന സ്ഥിരതാമസക്കാരുടെ എണ്ണം 2025 ആകുമ്പോഴേക്കും 500,000 ൽ നിന്ന് 395,000 ആയി കുറയും. അതായത് 21 % കുറവു വരുമെന്നാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പുതുതായി എത്തുന്നവരെക്കൂടാതെ നിലവിൽ കാനഡയിൽ താമസിക്കുന്നവരെയും ഈ നയം ബാധിയ്ക്കും. കാനഡയിൽ പെർമിറ്റോടെ താമസിക്കുന്ന 40 % തൊഴിലാളികളും 10 % വിദ്യാർത്ഥികളും രാജ്യം വിടേണ്ടി വരുമെന്നാണ് കണക്ക്.
വണ്ടി പൊളിക്കാൻ അത്യാധുനിക പ്ലാന്‍റുമായി ടാറ്റ, ഒരുവർഷം പൊളിക്കുക ഇത്രയും വാഹനങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം