മംമ്തയെ കാണാതായതിന് പിന്നാലെ ' പുനർവിവാഹം എങ്ങനെ'യെന്ന് ഗൂഗിളില്‍ തിരഞ്ഞു, ഭർത്താവിനെതിരെ കൊലക്കുറ്റം

By Web Team  |  First Published Dec 4, 2024, 4:27 PM IST

ഭട്ട് വാൾമാർട്ടിൽ നിന്ന് മൂന്ന് കത്തികൾ വാങ്ങി. അടുത്ത ദിവസം മറ്റൊരു വാൾമാർട്ടിൽ നിന്ന് അദ്ദേഹം ശുചീകരണ സാമഗ്രികളും വാങ്ങി. ഭാര്യയുടെ തിരോധാനത്തിന് ശേഷം ഭട്ട് രക്തം പുരണ്ട ബാത്ത് പായയും ബാഗുകളും ട്രാഷ് കോംപാക്റ്ററിലേക്ക് വലിച്ചെറിഞ്ഞതായി പ്രോസിക്യൂട്ടർ അറിയിച്ചു.


ന്യൂയോര്‍ക്ക്: അമേരിക്കയിൽ യുവതിയുടെ കാണാതായതിൽ ഭർത്താവിനെതിരെ  കൊലക്കുറ്റം ചുമത്തി. നേപ്പാൾ സ്വദേശിയായ 33 കാരൻ നരേഷ് ലഭട്ടിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഭാര്യ 28 കാരിയായ മംമ്ത കഫ്ലെ ഭട്ടിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 'ഇണയുടെ മരണശേഷം നിങ്ങൾക്ക് എത്ര വേഗത്തിൽ പുനർവിവാഹം ചെയ്യാം' എന്ന് നരേഷ് ഓൺലൈനിൽ തിരഞ്ഞതായും മംമ്തയെ കാണാതായതിന് തൊട്ടുപിന്നാലെ ഇയാൾ സംശയാസ്പദമായ വസ്തുക്കൾ വാങ്ങുന്നത് കണ്ടതായും പ്രോസിക്യൂട്ടർ അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്  സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രിൻസ് വില്യം കൗണ്ടി സർക്യൂട്ട് കോടതിയിലാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്.  ജൂലൈ 29നാണ് മംമ്തയെ അവസാനമായി കണ്ടത്. എന്നാൽ ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. 

മംമ്തയുടെ തിരോധാനത്തിന് ശേഷമുള്ള ദിവസങ്ങളിൽ സംശയാസ്പദമായ രീതിയിൽ ഇയാൾ പല സാധനങ്ങളും വാങ്ങിയതും ഓൺലൈനിൽ തിരഞ്ഞതുമാണ് സംശയത്തിനിടയാക്കിയത്. കൊലപാതകം, മൃതദേഹം നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. മംമ്തയെ കാണാനില്ലെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെ മരിച്ചതായി ​നി​ഗമനത്തിലെത്തി. ചോദ്യം ചെയ്യലിൽ, ഇരുവരും വേർപിരിയാനുള്ള ശ്രമത്തിലാണെന്ന് ഭട്ട് പൊലീസിനോട് പറഞ്ഞു. 'ഇണയുടെ മരണശേഷം വിവാഹം കഴിക്കാൻ എത്ര സമയമെടുക്കും', 'ഇണയുടെ മരണശേഷം കടത്തിന് എന്ത് സംഭവിക്കും', 'വിർജീനിയയിൽ ഒരു പങ്കാളി അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും' തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം തിരഞ്ഞതായി പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. 

ഭട്ട് വാൾമാർട്ടിൽ നിന്ന് മൂന്ന് കത്തികൾ വാങ്ങി. അടുത്ത ദിവസം മറ്റൊരു വാൾമാർട്ടിൽ നിന്ന് അദ്ദേഹം ശുചീകരണ സാമഗ്രികളും വാങ്ങി. ഭാര്യയുടെ തിരോധാനത്തിന് ശേഷം ഭട്ട് രക്തം പുരണ്ട ബാത്ത് പായയും ബാഗുകളും ട്രാഷ് കോംപാക്റ്ററിലേക്ക് വലിച്ചെറിഞ്ഞതായി പ്രോസിക്യൂട്ടർ അറിയിച്ചു. അതേസമയം യുവതി ഭട്ടിൻ്റെ അഭിഭാഷകർ വാദിച്ചു. എന്നാൽ പൊലീസ് തിരച്ചിലിൽ രക്തം അവരുടെ വീട്ടിൽ കണ്ടെത്തി. രക്തം യുവതിയുടേത് തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.   

click me!