മൂക്കിന്റെ പേരിൽ പൊല്ലാപ്പ്, അന്വേഷണ കമ്മീഷന്‍; പ്രസിഡന്റ് രാജിവെക്കണമെന്ന് എംപിമാർ, പെറുവിൽ രാഷ്ട്രീയ വിവാദം

By Web Team  |  First Published Dec 4, 2024, 5:41 PM IST

എന്നാൽ സംഭവത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നാണ് വൈസ് പ്രസിഡൻ്റ് പട്രീഷ്യ ജുവാരസ് വിവാ​ദത്തെ വിശേഷിപ്പിച്ചത്. നേരത്തെ, റോളക്സ് വാച്ചുകൾ കൈക്കൂലിയായി വാങ്ങിയതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു


ലിമ: മൂക്കിന്റെ ശസ്ത്രക്രിയ രഹസ്യമായി നടത്തിയതിന് പിന്നാലെ പെറുവിയൻ പ്രസിഡൻ്റ് ദിന ബൊലുവാർട്ട് വിവാദത്തിൽ. പ്രസിഡന്റിന്റെ ഉത്തരവാദിത്തങ്ങൾ ആരെയും ഏൽപ്പിക്കാതെ ചികിത്സക്കായി പോയതിന് ബൊലുവാർട്ടിനെ ഓഫീസിൽ നിന്ന് പുറത്താക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. 2023ലാണ്  62 കാരിയായ ബൊലുവാർട്ട് ആരെയും അറിയിക്കാതെ ശസ്ത്രക്രിയ നടത്തിയത്. സംഭവം രാജ്യത്ത് വൻചർച്ചയായിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രി ആൽബർട്ടോ ഒട്ടറോള കോൺഗ്രസ് കമ്മീഷനോട് ചൊവ്വാഴ്ച വെളിപ്പെടുത്തിയപ്പോൾ  മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ബൊലുവാർട്ടിന് ശ്വസന പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും ശസ്ത്രക്രിയ നടത്തിയെന്നും ഒട്ടറോള വിഷയത്തിൽ അന്വേഷണ കമ്മീഷന് മുന്നിൽ സമ്മതിച്ചു. 2023 ജൂൺ 28 നും ജൂലൈ 10 നും ഇടയിൽ പൊതുരം​ഗത്തുനിന്ന് പൂർണ്ണമായും അപ്രത്യക്ഷയായ ബൊലുവാർട്ട് ഈ സമയം എവിടെയായിരുന്നുവെന്നാണ് കമ്മീഷൻ അന്വേഷിക്കുന്നത്. പൊതുജനങ്ങളെ അറിയിക്കുകയോ അധികാരങ്ങൾ കോൺഗ്രസിന് കൈമാറുകയോ ചെയ്യാതെയാണ് അപ്രത്യക്ഷമാകൽ എന്നാണ് ആരോപണം. അതേസമയം, ശസ്ത്രക്രിയക്ക് ശേഷം ബൊലുവാർട്ട് തൻ്റെ ചുമതലകൾ നിർവഹിച്ചിരുന്നുവെന്നും ഒട്ടറോള പറഞ്ഞു.

Latest Videos

മൈനർ ശസ്ത്രക്രിയയായിരുന്നു നടത്തിയത്. വലിയ ആരോ​ഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബൊലുവാർട്ടിൻ്റെ പെരുമാറ്റം ഭരണഘടനാ ലംഘനമാണെന്നും പുറത്താക്കണമെന്നുമാണ് ചില എംപിമാർ ആവശ്യപ്പെടുന്നത്. ശസ്ത്രക്രിയ അവധിക്ക് കോൺഗ്രസിൽ നിന്ന് അനുമതി തേടേണ്ടതായിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ്റെ തലവനായ നിയമനിർമ്മാതാവ് ജുവാൻ ബർഗോസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read More.... മംമ്തയെ കാണാതായതിന് പിന്നാലെ ' പുനർവിവാഹം എങ്ങനെ'യെന്ന് ഗൂഗിളില്‍ തിരഞ്ഞു, ഭർത്താവിനെതിരെ കൊലക്കുറ്റം

undefined

എന്നാൽ സംഭവത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നാണ് വൈസ് പ്രസിഡൻ്റ് പട്രീഷ്യ ജുവാരസ് വിവാ​ദത്തെ വിശേഷിപ്പിച്ചത്. നേരത്തെ, റോളക്സ് വാച്ചുകൾ കൈക്കൂലിയായി വാങ്ങിയതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. 2022-ൽ ബൊലുവാർട്ട് രാജിവെക്കണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രകടനങ്ങൾ അടിച്ചമർത്തുന്നതിനിടെ 50-ലധികം പ്രതിഷേധക്കാരുടെ മരണത്തിൻ്റെ ഉത്തരവാദിത്തവും ഇവർക്കാണെന്ന് ആരോപണമുയർന്നിരുന്നു.

Asianet News Live 

click me!