അവസാന പ്രതിരോധം, ഡ്രോണിന് നേരെ ഒരേറ്; ഹമാസ് മേധാവി യഹിയ സിൻവാറിൻ്റെ അന്ത്യ നിമിഷങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ

By Web TeamFirst Published Oct 18, 2024, 3:27 PM IST
Highlights

ഒക്‌ടോബർ ഏഴിലെ ഇസ്രായേൽ ആക്രമണത്തിന് ഉത്തരവാദിയായ യഹ്‌യ സിൻവാറിനെ ഐഡിഎഫ് (ഇസ്രായേൽ മിലിട്ടറി) സൈനികർ ഇല്ലാതാക്കിയെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.

ടെൽ അവീവ്: ഹമാസ് മേധാവി യഹിയ സിൻവാറിൻ്റെ അവസാന നിമിഷങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ. ഡ്രോൺ ദൃശ്യങ്ങളാണ് ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടത്. തകർന്ന വീടിനുള്ളിൽ, ഒരു കട്ടിലിൽ സിൻവാർ ഇരിക്കുന്നതും അവസാന നിമിഷങ്ങളിലെ പ്രതിരോധമെന്നോണം ഡ്രോണിലേക്ക് ഒരു വസ്തു എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. 62 കാരനായ സിൻവാറിനെ ഇസ്രായേൽ വ്യാഴാഴ്ച ഗാസ ഓപ്പറേഷനിൽ വധിച്ചുവെന്നാണ് അവകാശപ്പെടുന്നത്.

 

Raw footage of Yahya Sinwar’s last moments: pic.twitter.com/GJGDlu7bie

— LTC Nadav Shoshani (@LTC_Shoshani)

Latest Videos

 

ഒക്‌ടോബർ ഏഴിലെ ഇസ്രായേൽ ആക്രമണത്തിന് ഉത്തരവാദിയായ യഹ്‌യ സിൻവാറിനെ ഐഡിഎഫ് (ഇസ്രായേൽ മിലിട്ടറി) സൈനികർ ഇല്ലാതാക്കിയെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു. സിൻവാറിന്റെ വധം ഗാസയിലെ യുദ്ധത്തിൻ്റെ അവസാനമല്ലെങ്കിലും, അവസാനത്തിൻ്റെ തുടക്കണെന്നും ഹമാസിനെ തകർക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഒക്‌ടോബർ ഏഴി്ന് നടന്ന ആക്രമണത്തിൽ  1,206 പേർ കൊല്ലപ്പെട്ടു. തിരിച്ചടിയായി ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ പതിനായിരങ്ങളാണ് മരിച്ചത്. 

click me!