1970ലെ ലാറ്റിനമേരിക്കൻ ഗാനോത്സവത്തിൽ പാടിയ ‘എൽ ത്രിസ്തെ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേനേടിയ ഹൊസെയ്ക്ക് എട്ടു തവണ ഗ്രാമി നാമനിർദേശങ്ങൾ ലഭിച്ചിരുന്നു.
മെക്സിക്കോ സിറ്റി: സെപ്തംബര്‍ 28ന് അന്തരിച്ച വിഖ്യാത മെക്സിക്കന്‍ ഗായകന് ഹൊസെ ഹൊസെയുടെ മരണം സംബന്ധിച്ച് വിവാദം. പാട്ടുകളുടെ രാജകുമാരന് എന്ന് അറിയപ്പെടുന്ന ഹൊസെ 71മത്തെ വയസില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം എവിടെയെന്നതിൽ സ്ഥിരീകരണമില്ലാത്തതാണ് പുതിയ വിവാദത്തിന് തിരികൊളുത്തുന്നതെന്ന് വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇളയ അർധസഹോദരി സറീത്തയും അമ്മ സാറ സാലസറും ചേർന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നു ഹൊസെയുടെ മക്കളായ ജോയലും മരിസോളും ആരോപിക്കുന്നത്. പ്രണയ, വിരഹ ഗാനങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ ഹൊസെ ശനിയാഴ്ചയാണ് മരിച്ചത്. അർബുദത്തിനു ചികിത്സയിലായിരുന്നു.
undefined
1970ലെ ലാറ്റിനമേരിക്കൻ ഗാനോത്സവത്തിൽ പാടിയ ‘എൽ ത്രിസ്തെ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേനേടിയ ഹൊസെയ്ക്ക് എട്ടു തവണ ഗ്രാമി നാമനിർദേശങ്ങൾ ലഭിച്ചിരുന്നു. പിന്നീട് രോഗബാധിതനായ ഹൊസെയുടെ സ്വരം നഷ്ടപ്പെട്ടിരുന്നു. ഹൊസെയുടെ മൃതദേഹം എവിടെയാണെന്നു അറിയില്ലെന്നും തങ്ങൾക്ക് മൃതദേഹം കാണാനുള്ള അവകാശമുണ്ടെന്നും മകൻ ജോയൽ ട്വിറ്റർ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
പിതാവിന്റെ മൃതദേഹം കാണാതെ യാതൊന്നും വിശ്വസിക്കുകയില്ലെന്ന് മറ്റൊരു മകൻ മരിസോളും പറഞ്ഞു. സംഭവത്തിൽ ഇവർ പോലീസിൽ പരാതിയും നൽകി. മെക്സിക്കൻ വിദേശകാര്യമന്ത്രി മാഴ്സെല്ലോ എബ്രാഡിനോട് സംഭവത്തിൽ ഇടപെടണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.