സിസ്റ്റേര്‍സ് ഓഫ് നസ്രേത്തിന്‍റെ മഠത്തിന് അടിയിലായാണ് പുതിയ കണ്ടെത്തല്‍. യേശുവിന്‍റെ വളര്‍ത്തച്ഛന്‍ ജോസഫിന്‍റെ വീടാണ് ഇതെന്നും. ഇത് ഒന്നാം നൂറ്റാണ്ടിലെ ഭവനമാണെന്നും ഗവേഷകര്‍ പറയുന്നു.
ജേറുസലേം: യേശു ക്രിസ്തു കുട്ടിക്കാലം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തി. ബ്രിട്ടീഷ് ഗവേഷകരാണ് ഇസ്രയേലില്‍ നടത്തിയ പരിവേഷണത്തിലൂടെ ഇത് കണ്ടത്തിയത്. ഇസ്രയേലിലെ നസ്രേത്തിലെ ഒരു സന്യാസിനി മഠത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ് ഈ പുരാത ഗ്രഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജി പ്രഫസറും ഗവേഷണ സംഘം തലവനുമായ കെന്‍ ഡാര്‍ക്ക് 14 കൊല്ലത്തോളം നടത്തിയ ഫീല്‍ഡ് വര്‍ക്കിലൂടെയാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്.
സിസ്റ്റേര്‍സ് ഓഫ് നസ്രേത്തിന്‍റെ മഠത്തിന് അടിയിലായാണ് പുതിയ കണ്ടെത്തല്‍. യേശുവിന്‍റെ വളര്‍ത്തച്ഛന്‍ ജോസഫിന്‍റെ വീടാണ് ഇതെന്നും. ഇത് ഒന്നാം നൂറ്റാണ്ടിലെ ഭവനമാണെന്നും ഗവേഷകര്‍ പറയുന്നു. പുരാതനമായ ഒരു വീട്ടിന് മുകളിലാണ് സന്യാസിനി മഠം സ്ഥാപിച്ചത് എന്ന് സമീപ വാസകളും പറയുന്നു. ചുണ്ണമ്പ് കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ചുമര്‍ ഭാഗങ്ങളും, ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഒരു ഗുഹ രീതിയിലുള്ള ഭാഗവും ഇപ്പോഴും ഈ വീടിന്റെ ഭാഗമായി അവശേഷിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.
undefined
ഗവേഷകര്‍ ഏതാണ്ട് മറന്നുതുടങ്ങിയ ഒരു ചരിത്ര പ്രധാന ഇടമാണ് കണ്ടെത്തിയത് എന്നാണ് ഡോ.ഡാര്‍ക്ക് പുതിയ കണ്ടെത്തലിനെക്കുറിച്ച് പറയുന്നത്. 1930 കള്‍ വരെ ഈ സ്ഥലം ജീസസ് കുട്ടിക്കാലം ചിലവഴിച്ച് വീട് നിന്ന സ്ഥലമാണ് എന്ന വിശ്വാസം തദ്ദേശീയരില്‍ ഉണ്ടായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. 2006 ലാണ് ഡോ.ഡാര്‍ക്ക് ഇത് സംബന്ധിച്ച ഗവേഷണം തുടങ്ങിയത്, 2015 ല്‍ ഇദ്ദേഹം തന്‍റെ പ്രഥമിക കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി ഒരു പ്രബന്ധം തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം ജീസസിന്‍റെ കുട്ടിക്കാലം ചിലവഴിച്ച സ്ഥലം എന്ന് പരാമര്‍ശിച്ചത് ഇപ്പോള്‍ പഴയ ഭവനം കണ്ടെത്തിയ സ്ഥലമാണ്.
വിശ്വസങ്ങള്‍ പ്രകാരം യേശുവിന്‍റെ വളര്‍ത്തച്ഛന്‍ ജോസഫ് ഒരു മരപ്പണിക്കാരനാണ്, എന്നാല്‍ ചില ഗ്രീക്ക് ടെക്സ്റ്റുകളില്‍ അദ്ദേഹം കല്‍പ്പണിക്കാരനാണ് എന്നും പറയുന്നുണ്ട്. ഒരു വിദഗ്ധനായ കല്‍പ്പണിക്കാരന് മാത്രമേ രണ്ട് നിലയുള്ള ഇത്തരം വീട് ആക്കാലത്ത് നിര്‍മ്മിക്കാന്‍ സാധിക്കൂ എന്നാണ് പഠനം പറയുന്നത്. ഇപ്പോള്‍ കണ്ടെത്തിയ പ്രദേശത്ത് അക്കാലത്ത് വളരെ കൂടുതല്‍ ജൂതമതക്കാര്‍ തിങ്ങി താമസിച്ചിരുന്നു എന്ന തെളിവും ലഭ്യമായിട്ടുണ്ട്.
ഇപ്പോള്‍ വീടിനോട് ചേര്‍ന്ന് കണ്ടെത്തിയിരിക്കുന്ന ഗുഹ രീതിയിലുള്ള മാര്‍ഗ്ഗം ഒരു പള്ളിയുടെ ഭാഗമാണ് എന്നും സൂചനയുണ്ട്. റോം ക്രിസ്തുമതം ഔദ്യോഗിക മതമായി സ്വീകരിച്ചതോടെ ഇവിടെ പ്രത്യേകം പള്ളി വന്നു എന്നാണ് ഒരു പഠനം നിര്‍ദേശിക്കുന്നത്.