മോദിയുടെ സ്വപ്ന പദ്ധതിക്ക് ഒപ്പം നിന്നു;  ടൈറ്റാനിക് തേടിപ്പോയി കാണാതായവരിൽ ബ്രിട്ടീഷ് വ്യവസായിയും

By Web Team  |  First Published Jun 20, 2023, 11:19 PM IST

ഏവിയേഷൻ കൺസൾട്ടൻസിയായ ആക്ഷൻ ഏവിയേഷന്റെ ചെയർപേഴ്‌സണാണ് ഹാർഡിംഗ്. ടൈറ്റാനിക് അവശിഷ്ടങ്ങൾ തേടിയുള്ള പര്യവേഷണത്തിന് മുമ്പ് അദ്ദേഹം സോഷ്യൽമീഡിയയിൽ വിവരം പങ്കുവെച്ചിരുന്നു.


ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം തേടി പുറപ്പെട്ട് അപകടത്തിൽപ്പെട്ട അന്തർവാഹിനി കപ്പലിൽ ബ്രിട്ടീഷ് കോടീശ്വരനുമെന്ന് റിപ്പോർട്ട്. ആഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച കോടീശ്വരൻ ഹാമിഷ് ഹാർഡിങ്ങാണ് അപകടത്തിൽപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് സംശയിക്കുന്നത്. ഹാർഡിങ്ങിനെക്കൂടാതെ, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.

ഏവിയേഷൻ കൺസൾട്ടൻസിയായ ആക്ഷൻ ഏവിയേഷന്റെ ചെയർപേഴ്‌സണാണ് ഹാർഡിംഗ്. ടൈറ്റാനിക് അവശിഷ്ടങ്ങൾ തേടിയുള്ള പര്യവേഷണത്തിന് മുമ്പ് അദ്ദേഹം സോഷ്യൽമീഡിയയിൽ വിവരം പങ്കുവെച്ചിരുന്നു. ദുബായ് ആസ്ഥാനമായാണ് ഹാർഡിങ് പ്രവർത്തിക്കുന്നത്. റിപ്പോർട്ട് പ്രകാരം നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ മോദി സർക്കാരുമായി അദ്ദേഹം സഹകരിച്ചിരുന്നു. സാഹസിക സഞ്ചാര പ്രിയനായ ഹാർഡിങ്,  2016-ൽ, പ്രശസ്ത മുൻ ബഹിരാകാശ സഞ്ചാരി ബുസ് ആൽഡ്രിനോടൊപ്പം ദക്ഷിണ ധ്രുവത്തിൽ പോയിരുന്നു.

Latest Videos

ബ്ലൂ ഒറിജിന്റെ അഞ്ചാമത്തെ സംഘത്തൊോടൊപ്പം ഹാർഡിംഗും കഴിഞ്ഞ വർഷം ബഹിരാകാശത്തേക്ക് പറന്നിരുന്നു. മരിയാന ട്രെഞ്ചിന്റെ ഏറ്റവും ആഴമേറിയ ഭാഗത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചതുൾപ്പെടെ മൂന്ന് ലോക റെക്കോർഡുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. 

അതിനിടെ, അറ്റ്‍ലാന്റിക്കിന്റെ അടിത്തട്ടിൽ അഞ്ചു പേരുമായി കാണാതായ പേടകത്തിനായി തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ഇനിയാകെ പേടകത്തിനകത്തുള്ളത് 60 മണിക്കൂർ നേരത്തേയ്ക്കുള്ള പ്രാണവായു മാത്രമാണുള്ളത്. പേടകത്തിലുള്ളത് മൂന്നു ശത കോടീശ്വരന്മാരും യാത്ര സംഘടിപ്പിച്ച കമ്പനിയുടെ മേധാവിയുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം. 12500 അടി ആഴത്തിലാണ് പേടകം കാണാതായത്.

undefined

ഇന്നലെയാണ് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരടങ്ങുന്ന സംഘവുമായി പോയ അന്തർ വാഹിനി കാണാതായത്. നാലു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തർവാഹിനിയിൽ ഉള്ളത്. രണ്ട് ദിവസത്തിനുള്ളിൽ അന്തർവാഹിനിയെ കണ്ടെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. പാക്കിസ്ഥാൻ വ്യവസായിയും മകനും, ബ്രിട്ടീഷ് വ്യസായിയും അന്തർ വാഹിനി കമ്പനിയുടെ കാനഡയുടെ തീരത്തുനിന്ന് 600 കിലോമീറ്റർ അകലെയാണ് അന്തർവാഹിനി കാണാതായത്. ബിബിസിയാണ് അന്തർവാഹിനി കാണാതായ വിവരം ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് കോസ്റ്റ്​‍​ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത്. 

Read More.... ഇനിയാകെയുള്ളത് 60 മണിക്കൂർ നേരത്തേക്കുള്ള പ്രാണവായു മാത്രം, കടലിൽ കാണാതായ സഞ്ചാരികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതം

click me!