'മുൻകാമുകനുമായി ഒന്നിക്കണം'; ജോത്സ്യന്റെ സഹായം തേടിയ യുവതിക്ക് സംഭവിച്ചത് 

By Web TeamFirst Published Jan 22, 2024, 1:09 PM IST
Highlights

കാമുകനുമായി ഒരുമിക്കാനും മറ്റ് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുമാണ് 25കാരിയായ യുവതി  ജോത്സ്യന്റെ സഹായം തേടിയത്.

ബെംഗളൂരു: തന്റെ മുൻ കാമുകനുമായി ഒന്നിയ്ക്കാൻ ഓൺലൈൻ  ജോത്സ്യന്റെ സഹായം തേടിയ യുവതിക്ക് നഷ്ടമായത് എട്ട് ലക്ഷം രൂപ. കാമുകനുമായി ഒരുമിക്കാനും മറ്റ് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുമാണ് 25കാരിയായ യുവതി  ജോത്സ്യന്റെ സഹായം തേടിയത്. ഓൺലൈനിലൂടെയാണ് യുവതി ജ്യോത്സ്യനെ കണ്ടെത്തിയത്. നിരാശയിൽ, 25 കാരിയായ ഒരു യുവതി ഒരു ജ്യോതിഷിക്കായി ഇന്റർനെറ്റ് പരതുകയും സഹായത്തിനായി അദ്ദേഹത്തെ ബന്ധപ്പെടുകയും ചെയ്തു. കാമുകനുമായുള്ള ബന്ധം തകരാൻ ആരോ മന്ത്രവാദം നടത്തിയെന്നും പരിഹാരം കാണാമെന്നും പറഞ്ഞ് ജോത്സ്യനും കൂട്ടാളികളും ചേർന്ന് എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 

ജ്യോത്സ്യനായ അഹമ്മദ്, കൂട്ടാളികളായ അബ്ദുൾ, ലിയാഖത്തുള്ള എന്നിവർക്കെതിരെയാണ് ജലഹള്ളി സ്വദേശിയായ യുവതി പരാതി നൽകിയത്. യുവതിയും കാമുകനും അടുത്തിടെ വേർപിരിഞ്ഞുവെന്നും പ്രശ്നം  പരിഹരിച്ച് കാമുകനുമായി രമ്യതയിലെത്താൻ ഡിസംബർ 9 ന് അവൾ അഹമ്മദുമായി ബന്ധപ്പെടുകയും തന്റെ പ്രശ്നങ്ങൾ പറയുകയും ചെയ്തു. യുവതിക്കെതിരെ ചില ബന്ധുക്കളും സുഹൃത്തുക്കളും മന്ത്രവാദം ചെയ്തെന്ന് അഹമ്മദ് വിശ്വസിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയകൾക്കായി  ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ വഴി 501 രൂപ അടച്ചു.

Latest Videos

കാമുകനുമായുള്ള ബന്ധത്തെ ഒരിക്കലും എതിർക്കാതിരിക്കാൻ മന്ത്രവാദം ചെയ്യാമെന്നും അതിനായി 2.4 ലക്ഷം രൂപ നൽകണമെന്നും അഹമ്മദ് പറഞ്ഞു. ഡിസംബർ 22-ന് ന്യൂ ബിഇഎൽ റോഡിന് സമീപമുള്ള അഹമ്മദിന്റെ സഹായികൾക്ക് അവൾ പണം നൽകി. രണ്ട് ദിവസത്തിന് ശേഷം, ഹെബ്ബാലിൽ വെച്ച് തന്റെ സഹായിക്ക് 1.7 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ യുവതിക്ക് സംശയം തോന്നുകയും പണം നൽകില്ലെന്ന് അറിയിക്കുകയും ചെയ്തു. കാമുകനോടൊപ്പമുള്ള ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുമെന്ന് അഹമ്മദ് ഭീഷണിപ്പെടുത്തി. ജനുവരി 10 വരെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെ ഒന്നിലധികം ഇടപാടുകളിലായി 4.1 ലക്ഷം രൂപയാണ് രാഹിൽ അടച്ചത്. അതിനിടെ, മകൾക്ക് 8.2 ലക്ഷം രൂപ നഷ്ടമായെന്ന് മനസ്സിലാക്കിയമാതാപിതാക്കൾ ജാലഹള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു. ലിയാഖത്തുള്ളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് യുവതി പണം മാറ്റിയത്. മന്ത്രവാദം നടത്താൻ യുവതി നിർബന്ധിച്ചെന്നും പണം തിരികെ നൽകുമെന്നും അഹമ്മദ് പറഞ്ഞു. എന്നാൽ ഇയാളുടെ മൊബൈൽ നമ്പർ ഇപ്പോൾ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു. 
 

click me!