2016 മുതൽ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ
പട്ന: ബിഹാറിൽ വ്യാജമദ്യം കഴിച്ച് 20 പേർ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സിവാൻ, സരൻ ജില്ലകളിലുള്ളവരാണ് മരിച്ചത്. മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ചവരാണ് മരിച്ചത്.
പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. എട്ട് മദ്യ വിൽപ്പനക്കാർക്കെതിരെ കേസെടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 1650 ലിറ്റർ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ഓട്ടോപ്സി റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
undefined
ദുരന്തത്തിന്റെ ഉത്തരവാദി എൻഡിഎ സർക്കാറാണെന്നും വ്യാജ മദ്യ വിൽപനയ്ക്ക് പിന്നിൽ ഉന്നതരാണെന്നും ആർജെഡി ആരോപിച്ചു. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. 2016ലാണ് നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്ത് മദ്യ നിരോധനം ഏർപ്പെടുത്തിയത്. 2016 മുതൽ പല തവണയായി ഉണ്ടായ വ്യാജ മദ്യ ദുരന്തങ്ങളിൽ ബിഹാറിൽ 350 ലധികം പേർ മരിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം നൽകും.
| Bihar Hooch Tragedy | Saran SP Kumar Ashish says, "The spirit is being reported to be industrial spirit and we are investigating its backward and forward linkages... 5 people have reportedly lost their lives because of illicit liquor. Beat police personnel have been… pic.twitter.com/99CqAoRRxg
— ANI (@ANI)ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം